PRAVASI

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് - ട്രാപ്പിൽ അകപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ

Blog Image
ട്രാപ്പിൽ അകപ്പെട്ട  ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുകയാണ് ,ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുനു.

ട്രാപ്പിൽ അകപ്പെട്ട  ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുകയാണ് ,ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുനു.

പ്രശസ്ത മോഡൽ സെൽ ബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, സോഹൻ സീനുലാൽ, കോട്ടയം രമേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അലീന എന്ന പെൺകുട്ടി, മയക്കുമരുന്നിന് അടിമപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരുടെ ട്രാപ്പിൽ അകപ്പെടുന്നു. അതോടെ  സമൂഹം അവളെ ക ളങ്കിതയായി കണക്കാക്കുന്നു. ഈ സാമൂഹിക ചുറ്റുപാടിൽ, ഇരയായ തനിക്ക് നീതി കിട്ടണമെന്ന് അലീന അഗ്രഹിച്ചു. അതിനായി തന്നെ കെണിയിൽ പെടുത്തിയ മയക്കുമരുന്നിന് അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരോട് അവൾ ഏറ്റുമുട്ടുന്നു. പോരാട്ടത്തിൽ സഹായിക്കാൻ നന്മ നിറഞ്ഞ ചിലരുമുണ്ടായിരുന്നു. തന്നെ ട്രാപ്പിൽ അകപ്പെടുത്തിയവരെ ഉന്മൂലനം ചെയ്യുന്നത് വരെ അവൾ പോരാടി.

ഇരക്ക് നീതി ലഭിക്കുന്നത് അവൾ അർഹിക്കുന്ന ജീവിത ചുറ്റുപാടുകൾ അവൾക്ക് ലഭിക്കുമ്പോഴാണ് എന്ന് വിശ്വസിച്ച അലീന, സാധാരണ പെൺകുട്ടികളെപ്പോലെ അടച്ചിട്ട വാതിലുകൾക്ക് അകത്ത് കഴിയാതെ, ജനങ്ങളുടെ മധ്യത്തിലൂടെ തല ഉയർത്തി നടന്ന്, തന്റെ ശത്രുക്കളോട് പടവെട്ടി. ഈ ആധുനിക സ്ത്രീ ശക്തിയെ ലോകം വാഴ്ത്തി .

അലീനയായി, പ്രശസ്ത മോഡൽ സെൽബിസ്കറിയ വേഷമിടുമ്പോൾ, അലീനയുടെ സഹായിയായി,സോഹൻ സീനുലാലും, ഡി.വൈ.എസ്.പി യായി കോട്ടയം രമേശും വേഷമിടുന്നു.

എവർഗ്രീൻ നൈറ്റ് പ്രൊഡഷൻസിനു വേണ്ടി, ചെറിയാൻ മാത്യു സംവിധാനം ചെയ്യുന്ന ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം - ഡോ.ചൈതന്യ ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജെസ്സി ജോർജ്, ചീഫ് ക്യാമറ - വേണുഗോപാൽ ശ്രീനിവാസൻ, ക്യാമറ - വിനോദ് ജി മധു, എഡിറ്റർ-രതീഷ് മോഹനൻ, പശ്ചാത്തല സംഗീതം - മിനി ബോയ്, ആക്ഷൻ -കാളി, അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഭദ്രൻ, ആർട്ട് - തമ്പി വാവക്കാവ്, ക്യാമറ അസോസിയേറ്റ് - അനിൽ വർമ്മ, പി.ആർ.ഒ - അയ്മനം സാജൻ

സെൽബി സ്ക്കറിയ, സോഹൻ സീനുലാൽ, കോട്ടയം രമേശ്, അവിനാശ്, ഷാജി സുരേഷ്, ജോയൽ, ഡോ. അർച്ചന സെൽവിൻ, ഡോ. ചൈതന്യ ആന്റണി, ബിന്ദു, മീരാ ജോസഫ്, ദിലീപ് പൊന്നാട്ട്, റോബിൻ റാന്നി, രാധാകൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.