KERALA

സുരേഷ് ഗോപിയും ,ജോർജ് കുര്യനും കേന്ദ്രമന്ത്രിമാർ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പി

Blog Image
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭയിലും പ്രാതിനിത്യം വർദ്ധിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തൃശൂരിൽ നിന്നും വിജയിച്ച സുരേഷ് ഗോപിക്കു പുറമെ ജോർജ് കുര്യനെയാണ് പ്രധാനമന്ത്രി പരിഗണിച്ചിരിക്കുന്നത്. ബിജെപിയുടെ താഴെ തട്ടുമുതൽ പ്രവർത്തിച്ച പാരമ്പര്യമുള്ള ജോർജ് കുര്യന് ക്രൈസ്തവ സംഘടനകളുമായി നല്ല ബന്ധമാണ് ഉള്ളത്.

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭയിലും പ്രാതിനിത്യം വർദ്ധിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തൃശൂരിൽ നിന്നും വിജയിച്ച സുരേഷ് ഗോപിക്കു പുറമെ ജോർജ് കുര്യനെയാണ് പ്രധാനമന്ത്രി പരിഗണിച്ചിരിക്കുന്നത്. ബിജെപിയുടെ താഴെ തട്ടുമുതൽ പ്രവർത്തിച്ച പാരമ്പര്യമുള്ള ജോർജ് കുര്യന് ക്രൈസ്തവ സംഘടനകളുമായി നല്ല ബന്ധമാണ് ഉള്ളത്. ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇപ്പോൾ ജോർജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് നല്ല രൂപത്തിലുള്ള പിന്തുണ തൃശൂരിൽ ലഭിച്ചതായാണ് ബിജെപി വിലയിരുത്തുന്നത്.

കോൺഗ്രസ്സ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജിവയ്ക്കുന്ന ഒഴിവിൽ രാജസ്ഥാനിൽ നിന്നും കുര്യനെ രാജ്യസഭയിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യസഭ കാലാവധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ ഉണ്ടായിട്ടും അത് പരിഗണിക്കാതെയാണ് ആലപ്പുഴയിൽ നിന്നും കെ.സി വേണുഗോപാൽ ലോകസഭയിലേക്ക് മത്സരിച്ചിരുന്നത്. ഇത് ഫലത്തിൽ കൈവശം ഉള്ള രാജ്യസഭ സീറ്റ് കോൺഗ്രസ്സിന് നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ബിജെപിയുടെ അംഗസംഖ്യ പരിശോധിക്കുമ്പോൾ നിഷ്പ്രയാസം രാജ്യസഭ സീറ്റിലേക്ക് പ്രതിനിധിയെ വിജയിപ്പിക്കാൻ കഴിയും.


ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ സീറ്റ് പിടിച്ചെടുത്ത ബിജെപിയ്ക്ക് 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും 9 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമതും എത്താൻ സാധിച്ചിട്ടുണ്ട്. 20 ശതമാനത്തിന് അടുത്ത് വോട്ടിങ് ശതമാനം വർദ്ധിപ്പിക്കാനും ഇത്തവണ കഴിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. അത്രയും സീറ്റുകൾ നേടിയെടുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ട് മന്ത്രിമാരെയും കേരളത്തിൽ നിന്നും ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയുടെ ഈ നിക്കം ഇടതുപക്ഷത്തിനും യുഡിഎഫിനും വലിയ വെല്ലുവിളി ആയി മാറാനാണ് സാധ്യത.

രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയിൽ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.

ബിജെപി പട്ടികയിൽ 36 മന്ത്രിമാർ

രാജ്‌നാഥ് സിങ്
നിതിൽ ഗഡ്‌കരി
അമിത് ഷാ
നിർമല സീതാരാമൻ
അശ്വിനി വൈഷ്‌ണവ്
പിയൂഷ് ഗോയൽ പ്രാധിനിത്യം
മൻസുഖ് മാണ്ഡവ്യ
അർജുൻ മേഖ്‌വാൾ
ശിവ്‌രാജ്‌ സിങ് ചൗഹാൻ
കെ അണ്ണാമലൈ
സുരേഷ് ഗോപി (കേരള)
ജോർജ് കുര്യൻ (കേരള)
മനോഹർ ഖട്ടർ
സർവാനന്ദ സോനോവാൾ
കിരൺ റിജിജു
റാവു ഇന്ദർജീത്
ജിതേന്ദ്ര സിങ്
കമൽജീത് ഷെറാവത്ത്
രക്ഷ ഖദ്സെ
ജി കിഷൻ റെഡ്ഡി
ഹർദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാർ
പങ്കജ് ചൗധരി
ബിഎൽ വർമ
അന്നപൂർണ ദേവി
രവ്‌നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹർഷ് മൽഹോത്ര
ജിതിൻ പ്രസാദ
ഭഗീരത് ചൗധരി
സിആർ പാട്ടീൽ
അജയ് തംത
ധർമേന്ദ്ര പ്രധാൻ
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ

എൻഡിഎയിലെ സഖ്യകക്ഷി മന്ത്രിമാർ

റാംമോഹൻ നായിഡു
ചന്ദ്രശേഖർ പെമ്മസാനി
ലല്ലൻ സിങ്
രാം നാഥ് താക്കൂർ
ജയന്ത് ചൗധരി
ചിരാഗ് പാസ്വാൻ
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിൻ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താവലെ
അനുപ്രിയ പട്ടേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.