അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രമാണ് വാലാട്ടി .ചിക്കാഗോയിൽ സ്ഥിരതാമസക്കാരനും ചലച്ചിത്ര സംവിധായകനുമായ ജയൻ മുളങ്ങാടിന്റെ മകനാണ് ദേവൻ .തന്റെ സിനിമയെ കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു .
അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രമാണ് വാലാട്ടി .ചിക്കാഗോയിൽ സ്ഥിരതാമസക്കാരനും ചലച്ചിത്ര സംവിധായകനുമായ ജയൻ മുളങ്ങാടിന്റെ മകനാണ് ദേവൻ .തന്റെ സിനിമയെ കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു .
ഒത്തിരി അനിമല്‍ ഇംഗ്ലീഷ് പടങ്ങള്‍ കണ്ടിരുന്ന എന്നെ സംബന്ധിച്ച് ഇന്ത്യയില്‍ അങ്ങനൊരു ജോണര്‍ സംഭവിച്ചിട്ടില്ല എന്നത് വെല്ലുവിളിക്ക് പിന്നാലേ, ഒരു വലിയ അവസരം കൂടിയായിരുന്നു. ആ റിസ്ക്ക് എടുക്കാന്‍ തയ്യാറായതുകൊണ്ട് തന്നെയാണ് അന്ന് വാലാട്ടി ചരിത്രം ആയത്. ഇന്ത്യയിലെ ആദ്യത്തെ അനിമല്‍ ചിത്രം എന്നതിലുപരി, റഷ്യന്‍ ഭാഷയില്‍ ഉള്‍പ്പെടെ സിനിമ ഡബ് ചെയ്ത് പ്രദര്‍ശിപ്പിക്കുക ഉണ്ടായി. ആദ്യചിത്രത്തില്‍ തന്നെ ഇത്ര ഏറെ സൗഭാഗ്യം ലഭിക്കുക എന്നതില്‍പ്പരം എന്താണ് ഒരു സംവിധായകന് വേണ്ടത്!!
റോഷന്‍ മാത്യുവിന് വാലാട്ടിക്ക് വേണ്ടി ബെസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം അനൗണ്‍സ് ചെയ്തപ്പോള്‍ ഏറെ സന്തോഷിച്ചത് ഞാന്‍ ആണ്. സിനിമയുടെ തുടക്കത്തില്‍ തന്നെ മനസ്സില്‍ ഉണ്ടായിരുന്നു. ടോമി എന്ന പ്രധാന കഥാപാത്രത്തിന് റോഷന്‍റെ ശബ്ദം വേണം എന്ന്.തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ റോഷന്, പല മോഡുലേഷനുകള്‍ നല്‍കാന്‍ ആകും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ സിനിമയുടെ പ്രിവ്യൂ കണ്ട പലരും, റോഷന്‍റെ ശബ്ദത്തിന് പകരം മറ്റാരെങ്കിലും ആകാം എന്നായിരുന്നു അഭിപ്രായം പറഞ്ഞത്. എന്നാല്‍ എന്‍റെ വിശ്വാസം തന്നെയായിരുന്നു ശരി എന്ന് ഉറപ്പിക്കുന്നതായിരുന്നു സ്റ്റേറ്റ് അവാര്‍ഡ് വിജയം.
വാലാട്ടി എല്ലാ രീതിയിലും എന്‍റെ പ്രിയപ്പെട്ടതാണ്. വാലാട്ടി സമ്മാനിച്ച ജീവിതത്തിലെ മറക്കാന്‍ ആവാത്ത ഒരു മൊമെന്‍റ് ആയിരുന്നു നയന്‍താര- വിഘ്നേഷ്ശിവ താരദമ്പതികളുടെ അഭിപ്രായം. അവരുടെ മക്കളായ ഉയിരിനും ഉലകിനും ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് വാലാട്ടി. മക്കള്‍ കാണുന്നത് കണ്ടാണ് ഇരുവരും സിനിമയെക്കുറിച്ച് അറിയുന്നത്. അങ്ങനെ അവരുടെ ക്ഷണം സ്വീകരിച്ച് തമിഴ്നാട്ടില്‍ പോയി വിഘ്നേഷ് സാറിനെ നേരില്‍ കാണാന്‍ പറ്റി. സംസാരിച്ചു. അത് ഒരു നല്ല അനുഭവം ആയിരുന്നു.
അുത്തെ സിനിമയും വാലാട്ടി പോലെ തന്നെ മൃഗങ്ങളുടെ കഥ ആണ്. വാലാട്ടി കഴിഞ്ഞപ്പോഴേക്കും ഇനി മറ്റൊരു ജോണര്‍ ശ്രമിക്കാം എന്നായിരുന്നു ഉദ്ദേശം. എന്നാല്‍, വിഘ്നേഷ് സാര്‍ കണ്ടപ്പോള്‍ പറഞ്ഞ ഒരു അഭിപ്രായം ഉണ്ട്. മറ്റ് സിനിമകള്‍ ചെയ്യാന്‍ ഇവിടെ ഒത്തിരി സംവിധായകര്‍ ഉണ്ട്. എന്നാല്‍ മൃഗങ്ങളെവെച്ച് അതിന്‍റെ രീതികള്‍ താങ്കള്‍ക്ക് വ്യക്തമായി അറിയാം. അത്തരം സിനിമകള്‍ എല്ലാവരെയും കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതല്ല. ഈ വാക്കുകള്‍ എനിക്ക് പ്രചോദനം നല്‍കി. വാലാട്ടിയുടെ പോരായ്മകള്‍ തിരുത്തി. അതിലും വലിയ തോതില്‍, അതിലും മികച്ചതായി പല ഭാഷകളില്‍ മറ്റൊരു അനിമല്‍ സിനിമ, അതാണ് അടുത്തലക്ഷ്യം.