കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. കാമുകനായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ വീട്ടില്‍ വച്ച് ഈ മാസം ആറാം തീയതിയാണ് കൊലപാതകം നടന്നത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. കാമുകനായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ വീട്ടില്‍ വച്ച് ഈ മാസം ആറാം തീയതിയാണ് കൊലപാതകം നടന്നത്. വീട്ടില്‍ ഭാര്യയും മകനും ഇല്ലാതിരുന്ന സമയത്താണ് വിജയലക്ഷ്മി എത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പിടിച്ചു തള്ളിയപ്പോള്‍ കട്ടിലില്‍ തലയിടിച്ച് മരിച്ചു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
പകല്‍ നടന്ന കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിച്ചു. ഭാര്യയും മകനും ഉറങ്ങിയ ശേഷം രാത്രിയിലാണ് കുഴിയെടുത്ത് മൂടിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുഴിയെടുത്ത് പരിശോദന നടത്തിയ. വലിയ ആഴത്തിലായിരുന്നില്ല മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും.
നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വിജയലക്ഷമി. സ്ഥിരമായി അമ്പലങ്ങളില്‍ പോകാറുണ്ടായിരുന്നതിനാല്‍ വീട് അടഞ്ഞ് കിടക്കുന്നത് ആരും കാര്യമായി എടുത്തില്ല. നാലു ദിവസമായി വിവരം ഒന്നും ലഭിക്കാതെ വന്നതോടെയാണ് സഹോദരി പോലീസിനെ സമീപിച്ചത്. ഇതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഇതാണ് നിര്‍ണ്ണായകമായത്.
ഈ ഫോണിലെ വിവിരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയചന്ദ്രനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ഇയാളെ മൂന്ന് ദിവസം മുമ്പ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.
കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ കാമുകനായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് സംശയം മൂലം
കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ കാമുകനായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് സംശയം മൂലം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നു. ജയചന്ദ്രന്റെ മുന്നില്‍ വച്ച് മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചതോടെയാണ് വലിയ തര്‍ക്കവും അത് കൊലപാതകത്തിലും എത്തി നിന്നത്.
ഈ മാസം ആറാം തീയതിയാണ് പ്രതിയായ ജയചന്ദ്രന്റെ അമ്പലപ്പുഴ കരൂരിലെ വീട്ടില്‍ കൊലപാതകം നടന്നത്. ജയചന്ദ്രന്റെ ഭാര്യയും മകനും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സമീപത്തെ വീടുകളില്‍ ജോലിക്ക് പോകുന്ന ഭാര്യ മകനെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് പോകുന്നത്. ആരുമില്ലാത്ത ഈ സമയത്താണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടില്‍ എത്തിച്ചത്. ഇതിനിടെ ഇരുവരും തമ്മില്‍ മറ്റൊരു ബന്ധത്തിന്റെ പേരില്‍ തര്‍ക്കമായി. വിജയലക്ഷ്മിക്ക് ഒരു ഫോണ്‍ കൂടി വന്നതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ പിടിച്ചു തള്ളിയപ്പോള്‍ കട്ടിലില്‍ തലയിടിച്ച് വീണ് മരണം സംഭവിച്ചു എന്നാണ് പോലീസിനോട് പ്രതി പറഞ്ഞിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു. രാത്രിയാണ് കുഴിച്ചിട്ടതെന്നാണ് പോലീസിനോട് പ്രതി പറഞ്ഞിരിക്കുന്നത്. അഞ്ച് വീടുകള്‍ക്ക് സമീപമാണ് ഈ പറമ്പ്. ഇവിടെ എന്തു ചെയ്താലും വേഗത്തില്‍ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടും. എന്നാല്‍ ആരും രാത്രിയില്‍ ഇത്തരമൊരു സംഭവം ശ്രദ്ധിയില്‍പ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടില്ല. ഈ പ്ലോട്ടില്‍ വീട് നിര്‍മ്മാണം തുടങ്ങാനായി കല്ലിട്ടിരുന്നു. വീട് വരുമ്പോള്‍ മൃതദേഹം അടിയിലാകും എന്നാണ് പ്രതി കരുതിയിരുന്നത്.
ലൊക്കേഷന്‍ നോക്കി പിടിക്കപ്പെടാതിരിക്കാനാണ് മൊബൈല്‍ ഫോണ്‍ കണ്ണൂര്‍ ബസില്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഇതാണ് നിര്‍ണ്ണായകമായതും. ജയചന്ദ്രനും ജയലക്ഷ്മിയും തമ്മില്‍ രണ്ടുവര്‍ഷമായി ബന്ധമുണ്ട്. ജയചന്ദ്രന്‍ ജോലി ചെയ്തിരുന്ന ഹാര്‍ബറില്‍ മീന്‍ വാങ്ങാന്‍ വിജയലക്ഷ്മി എത്തിയാണ് പരിചമുണ്ടായത്. ഇരുവരും തമ്മില്‍ പണമിടപാടും നടത്തിയിരുന്നു. വാഹനങ്ങള്‍ സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നതായാണ് പോലീസിന് സഹോദരി നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.