കഷ്ടംകരഞ്ഞു കരളൊന്നുപിടഞ്ഞുഞെട്ടി പെട്ടെന്നെണീറ്റു കരമാഞ്ഞുപതിച്ചുചങ്കില്‍ പൊട്ടിത്തെറിച്ചു പൊടിയായിവളിത്രമേലില്‍ കെട്ടിക്കിളര്‍ത്തിയ മനോഹരരഗ്നസൗധം
കഷ്ടംകരഞ്ഞു കരളൊന്നുപിടഞ്ഞുഞെട്ടി
പെട്ടെന്നെണീറ്റു കരമാഞ്ഞുപതിച്ചുചങ്കില്‍
പൊട്ടിത്തെറിച്ചു പൊടിയായിവളിത്രമേലില്‍
കെട്ടിക്കിളര്‍ത്തിയ മനോഹരരഗ്നസൗധം
സെപ്തംബര്‍പതിനൊന്നു രണ്ടായിരത്തൊന്നില്‍
വീണുടഞ്ഞോന്യൂയോര്‍ക്കിന് വീര്യമീപ്രഭാതത്തിൽ
തട്ടിത്തകര്‍ത്തു വിധിതന്‍വെടിയുണ്ടകേറീ
മട്ടിൽപ്പതിച്ചുപരനേവിധിയെത്രക്രൂരം!
വാരിപ്പുണര്ന്നഹ മനോഹരമാംനഭസ്സെ
വ്യാപാരകേന്ദ്രദ്വയമങ്ങു ലസിച്ചിടുമ്പോള്‍
ആരമ്യഹര്മ്യമതിലായിരമായിരങ്ങള്‍
ആനന്ദനിര്‍വൃതിയിലാണ്ടുലയിച്ചിടുമ്പോള്‍
ആളിപ്പടര്‍ന്നധ വനാന്തരവഗ്നിപോലീ
കാളുംനഭസ്സിലിടിവെട്ടിയമർന്നുശീഘ്രം
കാലന്‍കടന്നിവിടെ നിന്നുകവര്‍ന്നുജീവന്‍
ബില്‍ലാദന്റെവിദ്യ വിധിചേര്‍ന്നിതുതാലിബാനോ
?
ഉദയസൂര്യന്‍ഞെട്ടി വെട്ടിവെള്ളിടിവാനില്‍
ഞെട്ടറ്റുപതിച്ചെത്ര യായിരംസങ്കല്പങ്ങള്‍
യാതികര്‍നിര്‍ദോഷികള്‍ കര്‍മ്മമണ്ഡലങ്ങളി
ലെത്രയോ ഫയര്‍,പോലീസ്,രക്ഷിതപാരാവാരം
കൂട്ടംവെടിഞ്ഞു സഹായാത്രികരിന്നുവേട്ട
പ്പക്ഷിയ്ക്കു തുല്ല്യമധചത്തുകിടപ്പുകഷ്ടം!
കാട്ടുന്നുക്രൂരത യിതേവിധമക്രമിക്കാന്‍
നാട്ടില്‍ക്കടന്നു നരഭോജികളെത്രഹീനം!
കണ്ണേമടങ്ങുക കരഞ്ഞുകരഞ്ഞുമണ്ണായ്
ത്തീരുന്നമര്‍ത്യവ്യഥയോര്‍ത്തുകലങ്ങിടാതെ
മൃത്യോമയം സകലമിന്നുമനോവിഷാദം
കെട്ടിക്കിടക്കു മവിടത്തിലലഞ്ഞിടാതെ
കൂട്ടായിനിന്നു പടവെട്ടുകനമ്മളിന്നീ
ദുഷ്ടപ്പിശാചിനെതിരായ് നരസ്നേഹിവര്‍ഗ്ഗം
തട്ടിത്തകര്‍ത്ത മനുഷ്യത്വവിഹീനമാംദുര്‍
ശക്തിക്കുനാശമധ വന്നുഭവിക്കുവാനായ്
നേരുന്നുനന്‍മകള്‍ സഹോദരവർഗ്ഗമേമല്‍
ചാരത്തു ചേതനയിലിങ്ങനെയപ്രമേയം
സംസാരസാഗര മലീമസവാഴ്ച്ചയെക്കാള്‍
സംപ്രാപ്യമായൊരുപരം നവജീവനേകാന്‍!
"താരങ്ങളെടുത്തുനീ പന്തടിക്കുമ്പോൾവ്യോമ
തീരങ്ങള്‍പിന്നിട്ടുനീ ഈശനെത്തിരയുമ്പോൾ
ചാരത്തുമേവും സഹമര്ത്യനീശ്വരന്‍നിന്റെ
കാരുണ്യംകൊതിക്കുന്നു കണ്ണില്ലേകണ്ടീടുവാന്‍"!.
(
ട്വിന്‍ ടവര്‍ തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിമൂന്നാം
വാര്‍ഷികം )
ചാക്കോ ഇട്ടിച്ചറിയ