ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഘടനയില്‍ ഇലക്ഷന്‍ ഉണ്ടാകുന്നത്. ജയമോള്‍ മൂശാരിപറമ്പിലിന്‍റെ പാനലും സജി മഠത്തിലേട്ടിന്‍റെ പാനലും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കെ.സി.സി.എന്‍.എ നാഷണല്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജെയിംസ് ഇല്ലിക്കല്‍ ജയമോളുടെ പാനലില്‍ കൗണ്‍സിലിലേക്ക് ജനവിധി തേടുന്നു എന്ന പ്രത്യേകതയും താമ്പാ ഇലക്ഷനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
ഫ്ളോറിഡ (താമ്പാ): ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഘടനയില്‍ ഇലക്ഷന്‍ ഉണ്ടാകുന്നത്. ജയമോള്‍ മൂശാരിപറമ്പിലിന്‍റെ പാനലും സജി മഠത്തിലേട്ടിന്‍റെ പാനലും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കെ.സി.സി.എന്‍.എ നാഷണല്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജെയിംസ് ഇല്ലിക്കല്‍ ജയമോളുടെ പാനലില്‍ കൗണ്‍സിലിലേക്ക് ജനവിധി തേടുന്നു എന്ന പ്രത്യേകതയും താമ്പാ ഇലക്ഷനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
ജോബി കൊച്ചുപറമ്പില്‍ (ചെയര്‍മാന്‍), രഞ്ജന്‍ വട്ടാടികുന്നേല്‍, അരുണ്‍ കൂവപ്ലാക്കില്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇലക്ഷന് നേതൃത്വം നല്കുന്നത്. 1420 വോട്ടര്‍മാരാണ് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്നത്.
പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജയമോള്‍ മൂശാരിപറമ്പില്‍ നോര്‍ത്തമേരിക്കന്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്‍റെ താമ്പാ റീജിയന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്. കിഡ്സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍, കെസിജെഎല്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജയമോള്‍ കെസിസിസിഎഫ് വിമന്‍സ് ഫോറം പ്രസിഡണ്ട് എന്ന നിലയിലും പ്രവര്‍ത്തിച്ചുവരുന്നു.
റ്റോജിമോന്‍ പായിത്തുരുത്തേല്‍ (വൈസ് പ്രസിഡണ്ട്), ഷോബിന്‍ പുതുശ്ശേരില്‍ (സെക്രട്ടറി), അനിത ചെമ്മരപ്പള്ളി (ജോയിന്‍റ് സെക്രട്ടറി), ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍ (ട്രഷറര്‍) എന്നിവരാണ് ജയമോളുടെ കൂടെയുള്ള എക്സിക്യൂട്ടീവ് ബോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍.
കെസിസിഎന്‍എ നാഷണല്‍ കൗണ്‍സിലിലേക്ക് ജെയ്മോന്‍ വെട്ടുകല്ലേല്‍, ജെയിംസ് ഇല്ലിക്കല്‍, ജോബി ഊരാളില്‍, പാപ്പച്ചന്‍ പട്ടത്തുവെളിയില്‍, വിനോദ് മൂലവള്ളിയില്‍, സവിത പുളിക്കല്‍, റ്റിനോ മ്യാല്‍ക്കരപ്പുറത്ത് എന്നിവര്‍ മത്സരിക്കുന്നു.
ആര്‍ക്കും കടന്നുവന്ന് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന സംഘടനയായി താമ്പാ ക്നാനായ സംഘടനയെ മാറ്റണം എന്ന ലക്ഷ്യത്തോടെയാണ് മറ്റൊരു പാനലുമായി സജി മഠത്തിലേട്ട് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വിഭാഗീയത ഇല്ലാതെ എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യമാണ് സജി മഠത്തിലേട്ടിനെ മത്സരരംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചത്.
റോസിലി ജേക്കബ് കാഞ്ഞിരത്തിങ്കല്‍ (സെക്രട്ടറി), ഇമ്മാനുവല്‍ ജോസഫ് ചക്കുങ്കല്‍ (വൈസ് പ്രസിഡണ്ട്), ജോബി തോമസ് കളപ്പുരയ്ക്കല്‍ (ജോയിന്‍റ് സെക്രട്ടറി), ജിസ്മോന്‍ ജേക്കബ് നെടുംതുരുത്തില്‍ (ട്രഷറര്‍) എന്നിവരാണ് സജിയോടൊപ്പം എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.
കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സിലിലേക്ക് ബെന്‍സി മാക്കീല്‍, ഫിലിപ്പ് തയ്യില്‍, മാത്യൂസ് റെനി പച്ചിലമാക്കില്‍, അബ്രഹാം ജോസഫ് കല്ലിടാന്തിയില്‍, ലൂക്കോസ് ജോസഫ് ചാമക്കാലായില്‍, നെയ്സണ്‍ മാത്യു മഠത്തിലേട്ട്, ജീവാ തോമസ് പ്രാലേല്‍ എന്നിവരും മത്സരിക്കുന്നു.
ഒക്ടോബര്‍ 26-ാം തീയതി ശനിയാഴ്ച രാവിലെ 7 മണി മുതല്‍ 9.30 വരെ ഏര്‍ലി വോട്ടിംഗ് നടക്കും. 10 മണി മുതല്‍ 12 മണി വരെ പൊതുയോഗം. തുടര്‍ന്ന് 1 മണി മുതല്‍ 9.30 വരെ വോട്ടിംഗ് തുടരും.
താമ്പാ ക്നാനായ സമൂഹം ആവേശത്തിലാണ്. കാരണം, 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇലക്ഷനിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അവസരം സംജാതമായിരിക്കുന്നത്. എന്നാല്‍, ഇലക്ഷന്‍ റിസള്‍ട്ട് പ്രവചനങ്ങള്‍ക്കതീതമാണെന്ന് താമ്പായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
താമ്പാ ക്നാനായ സമുദായത്തെ മുന്നോട്ടു നയിക്കുവാന്‍ പോകുന്നത് ജയമോള്‍ മൂശാരിപറമ്പിലോ? സജി മഠത്തിലേട്ടോ? ഉത്തരത്തിനായി ഒക്ടോബര്‍ 26 വരെ കാത്തിരിക്കുക.
================================
JAYAMOL TEAM
JAYAMOL MUSSARIPARAMBIL (PRESIDENT)
TOGIMON PAITHURUTHEL(VP)
SHOBIN PUTHUSSERIL(SECRETARY)
ANITHA CHEMMARAPPALLY (JOINT SEC)
JACOB VANCHIPURACKAL(TREASURER)
KCCNA NATIONAL COUNCIL (JAYAMOL TEAM)
----------------------------------------
JAIMON VETTUKALLEL
JAMES ILLIKAL
JOBY URALIL
PAPPACHAN PATTATHUVELIYIL
SAVITHA PULICKAL
TINO MYALKARAPURATHU
VINOD MOOLAVALLIYIL
================================================
SAJI TEAM
SAJI MADATHILETTU(PRESIDENT)
EMMANUEL CHACKUNGAL (VP)
ROSILY KANJIRATHINKAL(SECRETARY)
JOBY KALAPURACKAL(JOINT SEC)
JISMON NEDUMTHURUTHIL(TREASURER)
KCCNA NATIONAL COUNCIL (SAJI TEAM)
-----------------------------------------------
ABRAHAM KALLIDANTHIYIL
BENCY MAKIL
JEEVA PRALEL
LUKOSE CHAMAKALAYIL
MATHEWS PACHILAMAKIL
NAISON MADATHILETTU
PHILIP THAYIL