പറയാനാവാത്ത മറുമൊഴികൾ (കഥ-സുധ അജിത് )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 December 2021

പറയാനാവാത്ത മറുമൊഴികൾ (കഥ-സുധ അജിത് )

റെ അകലെയായ ദുഃഖമുണ്ടായിരുന്നെങ്കിലുംഏകമകന്റെ പിറന്നാളിന് ക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തി. പിന്നീട് അവന് ഫോണിലൂടെ ആശംസകൾ നേർന്നു. സ്വയംമറന്ന്  താനും അച്ചുവേട്ടനും രാകേഷിന്റെ പിറന്നാൾ മധുരം നുണയുന്നതിനിടയിലാണ് ഏതോ മെസേജിനെ സൂചിപ്പിച്ചു കൊണ്ടുള്ള ആ അലർട്ട് ഫോണിൽ മുഴങ്ങിക്കേട്ടത്.

രാവിലെ തന്റെ ഫോണിലേക്ക് വന്ന മകന്റെ മെസേജുകൾ നോക്കിയിരുന്നപ്പോൾ അബോധാവസ്ഥയിലേക്ക് നയിക്കപ്പെടുന്നതായി തോന്നി. വിവിധ പോസിലുള്ള മകന്റെയും മരുമകളുടേയും വിവാഹ ഫോട്ടോകൾ നിറഞ്ഞ വാട്ട്സ് ആപ്പ് പ്രതലം. ” മമ്മി … ദിസീസ് എമിലി . യുവർ ഡോട്ടർ ഇൻ ലോ ”

ഫോട്ടോക്കടിയിലെ അടിക്കുറിപ്പിൽ ദൃഷ്ടികൾ പതിഞ്ഞു.അപ്പോൾ അവൻ തങ്ങളറിയാതെ വിവാഹിതനായിരിക്കുന്നു. ഏതോ ഒരു അമേരിക്കൻ പെൺകൊടിയുമായി. അവളുടെ വെളുത്ത ശരീരവും. ചെമ്പൻ മുടിയും ,ആകർഷകമായ മുഖവും മാലാഖയുടേതല്ല,മറിച്ച്, കൊമ്പും പല്ലും മുളച്ച ഏതോ രാക്ഷസിയുടെതാണെന്ന് തോന്നി.തങ്ങളെ വിഴുങ്ങാൻ വരുന്ന രാക്ഷസി.. അല്പം മുമ്പ്‌ തങ്ങൾ സംസാരിക്കുമ്പോൾ പോലും അവൻ അതേ കുറിച്ച് സൂചിപ്പിച്ചില്ലല്ലോ എന്നോർത്തു..

വിവാഹത്തെക്കുറിച്ചു പറയുമ്പോഴെല്ലാം പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്ന മകൻ. തങ്ങൾ അയച്ചുകൊടുത്ത പെൺകുട്ടികളുടെ ഫോട്ടോയിൽ പലവിധ അപാകതകൾ അവൻ കണ്ടെത്തിയിരുന്നു. എന്നാൽ ഇടക്കെല്ലാം അവൻ അമേരിക്കയിലെ തന്റെ ഗേൾ ഫ്രണ്ടിനെക്കുറിച്ച് സൂചിപ്പിക്കാറുണ്ടായിരുന്നു. എങ്കിലും അവർ തമ്മിലുള്ള അടുപ്പം ഒരു വിവാഹത്തിൽ എത്തിച്ചേരുമെന്ന് താൻ തീരെ പ്രതീക്ഷിച്ചില്ല. മാത്രമല്ല ആ പെൺ കുട്ടിയോട് പലപ്പോഴും വല്ലാത്ത വെറുപ്പും തോന്നിയിരുന്നു.അതിനു കാരണം   ആ പെൺകുട്ടി , മറ്റു ചില ആൺകുട്ടികളെ ചുംബിച്ചു കൊണ്ട് നില്ക്കുന്ന ചില ഫോട്ടോകളാണ്. എല്ലാം മകൻ തന്നെ അയച്ചു തന്നവ. ലൈംഗിക അരാജകത്വം നിലനില്ക്കുന്ന ആ നാട്ടിലെ സംസ്കാരത്തെ അംഗീകരിക്കാൻ തങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ഇനിയിപ്പോൾ അവരെ നിർബന്ധപൂർവ്വം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട മകൻ രാകേഷ്. പഠിക്കാൻ മിടുക്കനായ അവൻ മികച്ച ജോലി നേടിഅമേരിക്കയിലേക്കു യാത്രതിരിക്കുമ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരുന്നു മനസ്സിൽ. ആ പ്രതീക്ഷകൾക്കൊത്തു അവൻ പലപ്പോഴും ഉയരുകയും ചെയ്തു. വർഷങ്ങളായി അച്ചുവേട്ടന് ഇന്ത്യയിലെ പല നഗരങ്ങളിൽ മാറിമാറി ജോലി ചെയ്യേണ്ടി വന്നതിനാൽ, സ്വന്തമായിവീടില്ലാതിരുന്ന തങ്ങൾക്ക് കുറഞ്ഞ കാലം കൊണ്ട് കേരളത്തിൽ ഒരു നല്ല വീട് അവൻ വാങ്ങിച്ചു നൽകി. അത് തന്റെയും അച്ചുവേട്ടന്റേയും പേരിൽ എഴുതിയപ്പോൾ അവൻ തങ്ങളുടെ ജന്മസുകൃതമാണെന്നു കരുതി. എന്നാൽ ഞങ്ങളെ ധിക്കരിച്ച് അവൻ ഒരു അമേരിക്കൻ പെൺകുട്ടിയെ ഭാര്യയാക്കുമെന്ന്  ഒരിക്കലും കരുതിയില്ല.  കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർത്തുള്ളികൾ കാഴ്ചയെ മറച്ചു. ഫോൺ അടച്ചുവെച്ച് വേച്ച് വേച്ച് അടുക്കളയിലേക്കു നടന്നു. പോകുമ്പോൾ  പാളിനോക്കി പാവം അച്ചുവേട്ടൻ.
ഒന്നുമറിയാതെ മകന്റെ പേരിൽ നടത്തിയ വഴിപാട്പായസം നുണയുന്ന തിരക്കിലാണ്. ഇതറിയുമ്പോൾ അദ്ദേഹത്തിന് താങ്ങാനാവുമോ? . വേണ്ട ആ ഹൃദയം ചിലപ്പോൾ പൊട്ടിപ്പോകും. ആറ്റു നോറ്റുണ്ടായ മകൻ …പെട്ടെന്നാണ് കാലുതെന്നി താഴെ വീണത്. അടുക്കളയിലെ കറുത്ത ഗ്രാനൈറ്റ് തറയിൽവീണു കിടന്ന വെള്ളത്തുള്ളികൾ കാണുവാൻ കഴിഞ്ഞില്ല. കാലിന് അസഹ്യമായ വേദന തോന്നി. എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. “അയ്യോ … അച്ചുവേട്ടാ..ഞാൻ വീണു……”
ഉറക്കെ കരഞ്ഞ് ബഹളം വച്ചപ്പോൾ അദ്ദേഹം ഓടിയെത്തി കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. അസഹ്യമായ വേദന കാരണം ഉറക്കെ കരഞ്ഞ തന്നെ അദ്ദേഹം ഹോസ്പ്പിറ്റലിലെത്തിച്ചു. പിന്നെ ഒന്നുരണ്ടു മാസത്തേക്ക് പ്ലാസ്റ്ററിട്ട കാലുമായി നടക്കേണ്ടി വന്നു.
മാസങ്ങൾക്കു ശേഷംഏന്തിവലിഞ്ഞു മുറ്റത്തു നടന്നു പ്രാർത്ഥനക്കുള്ള പൂശേഖരിക്കുന്നതിനിടയിലാണ്
അന്ന് കാലത്ത് ഗേറ്റിനടുത്ത് ആ കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിയ മകനേയും മരുമകളേയും കണ്ട് താൻ അന്തിച്ചു നിന്നു.
“മമ്മി “എന്നു വിളിച്ച് അതിമനോജ്ഞമായ പുഞ്ചിരിയുമായി ഓടിയണഞ്ഞ് തന്നെ കെട്ടിപ്പുണർന്ന എമിലിയെ തള്ളി മാറ്റാനാവാതെ അസ്തപ്രജ്ഞയായി താൻ നിന്നു. അതുവരെ തങ്ങൾ നേരിട്ടു കാണാത്ത മരുമകൾ :അപ്പോൾ പൂമുഖത്ത് മിഴിഞ്ഞ കണ്ണുകളുമായി അച്ചുവേട്ടൻ നിന്നു. അതു കണ്ട് താൻ എമിലിയെ തള്ളി മാറ്റാൻ ശ്രമിച്ചു. എന്നാൽ “മമ്മിയൂ ആർ സോ ബ്യൂട്ടിഫുൾ ആൻഡ്  ലൗവബിൾ .ഐ ലവ് യൂ മമ്മി ” എന്നു പറഞ്ഞു തന്നെ മുന്നോട്ടു കൈപിടിച്ചു നടത്തിയ ആ ആർദ്രതക്കുമുന്നിൽ പറയാനാവാത്ത മറുമൊഴികളുമായി താൻ വിധേയയായിക്കഴിഞ്ഞിരുന്നു.

സുധ അജിത്