കുടിശിക ലക്ഷങ്ങള്‍; മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 December 2021

കുടിശിക ലക്ഷങ്ങള്‍; മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു

തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തില്‍ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി.

എന്നാല്‍ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയില്‍ കിട്ടാനുള്ള പാട്ടത്തില്‍ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന് കരാറുണ്ടെന്നാണ് ജലസേചനവകുപ്പ് പറയുന്നത്.

സ്ഥലം വിട്ടുകൊടുത്ത വകയില്‍ കിട്ടാനുള്ള പാട്ടത്തില്‍ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന കരാര്‍ ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നല്‍കിയിരുന്നതായി ജലസേചനവകുപ്പ് പറയുന്നു.

വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തത് ഡാമിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് സെക്രട്ടറിക്കും മുന്നില്‍ വിഷയം ധരിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.