തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു മരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 December 2021

തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു മരണം

കാസര്‍കോഡ് : പാണത്തൂരില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ആറുപേരാണ് ലോറിയിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ തടി നീക്കിക്കൊണ്ടിരിക്കുകയാണ്.