ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 January 2022

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കാസര്‍കോട്: കാസര്‍കോട് റിപ്പബ്‌ളിക് ദിന പരിപാടിയില്‍ ദേശീയ പതാക തല തിരിച്ചുയര്‍ത്തി. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു.

സംഭവത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.