തിരുവനന്തപുരം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വൃദ്ധന് ആത്മഹത്യ ചെയ്ത നിലയില്‍. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി കിടപ്പ് രോഗിയായിരുന്ന ഭാര്യയെ കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുകുമാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട സുകുമാരനെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.