മോളമ്മ മാത്യു,അമ്പലപ്പറമ്പിൽ
‘1983 ‘ലെ ജൂണ്‍ മാസം ഒന്നാം തീയതി ആണ് ഈ ‘ക്ലാസ്സ് മേറ്റ്‌സ് ‘അവരുടെ ‘വിദ്യാരംഭം ‘ കുറിക്കുന്നത്…’പാഠം ഒന്ന് ഒരു വിലാപം’ ആയി മാറിയത് ‘ചരിത്രം ‘.
പിന്നീടങ്ങോട്ട് , ‘ഓഗസ്റ്റ് ഒന്ന്’ ആയപ്പോഴേക്കും ‘നമ്മള്‍ ”ഒന്ന് മുതല്‍ പൂജ്യം വരെ ‘കാണാപാഠം പഠിച്ചു. സ്ലേറ്റും കല്ലുപെൻസിലുമൊക്കെ ‘നോട്ട് ബുക്കി’ന് വഴിമാറിയത് അഞ്ചാം തരത്തില്‍ ചേര്‍ന്നപ്പൊഴാണ്.
‘ സ്ഥലത്തെ പ്രധാന പയ്യൻസൊ’ക്കെ ‘ഇംഗ്ലീഷ് മീഡിയം’ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ ‘ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ ‘നോക്കി നമ്മുടെ ചങ്ക്‌സ് എൻ എസ് എസ് പള്ളിക്കൂടത്തിൻ്റെ പടികയറി…
‘അച്ഛനും ”അമ്മ’യും പറയന്നുത് കൂട്ടാക്കാതെ ‘അർച്ചന ടീച്ചറി’ന്റെ തല്ലും വാങ്ങിക്കൂട്ടി ഞങ്ങൾ.
ഫിലിപ്സിന്‍റെ ‘മങ്കി പെന്നി’ല്‍ ബ്രില്ലിന്റെ നീല മഷിക്കുപ്പിയിലേ മഷി
പടര്‍ന്നപ്പോള്‍ ‘സ്ഫടിക’ ‘തിളക്കം ‘!!
‘സ്വപ്ന’ങ്ങള്‍ക്ക് ‘നിറം ‘പകര്‍ന്നു ‘രാപ്പകലു’കള്‍ ‘യാത്ര’യായി… അങ്ങനെ, ‘പ്രണയവര്‍ണങ്ങള്‍’ക്കു താരാട്ട് പാടി, ‘യുവജനോത്സവം’വന്നെത്തി..’അരങ്ങി’ല്‍ ‘സകലകലാ വല്ലഭന്‍’മാര്‍ ‘കേളി’ കൊട്ടി, ‘യവനിക’ ഉയര്‍ത്തിയപ്പോള്‍
‘തിരക്കഥ’ മുഴുപ്പിക്കാതെ ‘നാടകമേ ഉലകം’ .. ‘സുഖമോ ദേവീ’ പാടാനെത്തിയ , ‘കള്ളി ചെല്ലമ്മ ‘ ‘ആമി ‘യുടെ ‘രാക്കിളി പാട്ടി’ല്‍ ‘ലയന’ മനോഹരമായി ” താനെ
പൂവിട്ട മോഹം’ പാടി നിറുത്തി… കൂടെ പാടിയ മറ്റ് ‘ഗാനമേള’ ‘ സംഘം ‘ , ‘നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ട്” തന്നന്നം താനന്നം’ എങ്ങനെയോ പാടി
മുഴുമിപ്പിച്ചു… അപ്പോഴേക്കും ‘ആമയും മുയലും’ ഫിനിഷിങ് പോയിന്റില്‍
എത്തിയിരുന്നു..കൂകി തോല്‍പ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയ ‘പാച്ചുവും ഗോപാലനും ‘ പിന്നെ ‘രക്ഷാധികാരി ബിജു’വും അടങ്ങുന്ന ‘പട്ടാളം ” പക്ഷേ’ ‘ ജോസഫിൻ്റെ ‘ കാരമില്‍ക്
‘ചോക്കലേറ്റ് ‘ മധുരത്തില്‍ അലിഞ്ഞ് പോയി. ‘ഫസ്റ്റ് ബെൽ ‘അടിച്ചപ്പോള്‍ , ‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് ‘ അക്ഷമയോടെ ‘പ്രേമഭിക്ഷുകി ‘ ‘ഗീതം ‘ പാടി തൂണും ചാരി നില്‍ക്കുന്ന ഷാജി പാപ്പന്റെയും ‘സുജാത”ഓപ്പോളു’ടെയും ‘പ്രേമ ”സല്ലാപ’ങ്ങൾ ,’ജാലക”ചില്ലി’ലൂടെ ‘ ‘കാതോട് കാതോരം ‘കേട്ടു. ‘ഒളിയമ്പുകള്‍ ‘എയ്യുന്ന ‘നോട്ട’ത്താൽ ‘മീശമാധവനെ ‘ യും ‘ബാലെട്ടനെ’യും ദിവാസ്വപ്നം കണ്ട പകലുകള്‍..
‘ഇൻഡിപെൻഡൻസി ‘ന്‍റെ ‘ഓര്‍മ്മക്കായി’ ‘സഖാവ് ”ഇന്‍ക്വിലാബ് സിന്ദബാദ് ‘വിളിച്ച് ‘ലാല്‍സലാം ‘പറഞ്ഞു പിരിഞ്ഞപ്പോള്‍ ‘രക്തസാക്ഷികളെ ഇതിലെ ഇതിലെ’ എന്ന് ഉറക്കെ ‘മുദ്രാ’വാക്യം വിളിച്ചു ക്ലാസ്സില്‍ കയറിയ ‘യുവ തുര്‍ക്കി’..ആവേശത്തില്‍ എല്ലാവരും ഒന്നിച്ചു വിളിച്ചു…ആയിരമായിരം റോസാപ്പൂക്കള്‍ ഒന്നിച്ചൊന്നായി വിരിയുമ്പോള്‍ , ആവേശത്തില്‍ ഞങ്ങള്‍ വിളിക്കും’ സാരെ ജഹാന്‍സെ
അച്ഛ…ഹിന്ദുസ്ഥാന്‍ ഹമാര.’.
പത്താം ക്ലാസ്സില്‍, എസ് എസ് എൽ സി ‘പരീക്ഷ’യുടെ ‘സന്ദര്‍ഭ’ത്തില്‍ ‘ഓട്ടോഗ്രാഫ് ‘ബുക്കിന്റെ ‘വര്‍ണപകിട്ടി’ല്‍
കോറിയിട്ട വരികള്‍.. ”ആഷാഡ മാസം അവസാന മാസം വിരിയുന്ന മാസം മാര്‍ച്ച്
മാസം.”…മാര്‍ച്ച് 10 , ബുധനാഴ്ച തുടങ്ങിയ എസ്‌എസ്‌എല്‍സി പരീക്ഷ
അവസാനത്തെ കണക്ക് പരീക്ഷയും കഴിഞ്ഞു കണ്ണീര്‍ പൊഴിച്ചു സ്കൂളിന്റെ
പടിയിറക്കം..എല്ലാം ഓര്‍മകള്‍…” ഇനി എന്നു കാണും നമ്മൾ..തിരമാല മെല്ലെ ചൊല്ലി…ചക്രവാളമാകെ നിൻ്റെ ഗദ്ഗദം മുഴങ്ങീടുന്ന്…”
പിന്നീട് ‘ഒരു മെയ് മാസപ്പുലരിയില്‍’ , റിസൽട്ട് വന്നതും, 16119 എന്ന റോൾ നമ്പർ ദിന’പത്ര’താളില്‍ തിരഞ്ഞതും
ഓർമചെപ്പിൽ ‘വെളളിനക്ഷത്രം ‘ പോലെ തിളങ്ങുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ‘സര്‍വകലാശാല’യില്‍ പ്രവേശിച്ചത്… പിന്നെ ‘ജീവിത ”യാത്ര’യില്‍ നട്ടം തിരിഞ്ഞ് ‘നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാന്‍’ ‘ശുഭയാത്ര ‘.
‘നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോർത്തി ല്‍ ”ബാംഗ്ലൂര്‍ ഡേയ്സ് ‘നോക്കിക്കാണുന്ന
‘രാധ എന്ന പെൺകുട്ടി’.’ചോട്ട മുംബൈ’യിലെത്തി ‘ആ രാത്രി’യിൽ ‘ ‘നൈറ്റ് ഡ്രൈവി’ നിറങ്ങിയ ‘ ഡെയ്സി ‘ .’ലാല്‍ അമേരിക്കയില്‍ ‘ എന്ന പോലെ ‘ബോയിംഗ് ബോയിംഗ്’ ലേറി അമേരിക്കയിൽ ലാന്‍ഡ് ചെയ്ത ‘ചന്ദ്ര ലേഖ’ മാർ.’കടല്‍ കടന്നെത്തിയ മാത്തുക്കുട്ടി ‘പോലെ ബെല്‍ജിയത്തില്‍ മൂഷി വറുത്ത്, ഫ്രൈഡ് റൈസും വിളമ്പി , ട്രോൾ ചോദിച്ച് മേടിക്കുന്ന ‘സൂസന്ന ‘. ‘അറബിയും ഒട്ടകവും പിന്നെ
മാധവന്‍ നായരും’ പോയ പോലെ, ‘അറബിക്കഥ’യിലെ ‘സൂഫിയും സുജാത’യുടെ യും ‘കഥ പറയുമ്പോൾ’ ‘ജീവിതം ‘ഒരു ‘തന്മാത്ര’പോലെ ആകാതിരിക്കാന്‍ കപ്പയില്‍ മഞ്ഞള്‍
മേമ്പൊടി ആയി ചേർക്കുന്ന ‘ ആര്യനും ‘ ‘ബാലനും.’ സൗദിയില്‍..’കവി ഉദ്ദേശിച്ചത് ‘ എന്താണെന്ന് മനസ്സിലാകാതെ, ‘കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത്’, പാടി നടന്ന കവിത സംഹാരംപിന്നെയും പിന്നെയും പാടി, ‘ഹായി
ദുബായി’ല് ‘ട്രാഫിക്കി’ല്‍ കുടുങ്ങി ‘ പപ്പൻ പ്രിയപ്പെട്ട പപ്പൻ ‘, ‘ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ‘യക്ക് ശേഷം ഞണ്ട് റോസ്റ്റ് ‘ദോസ്ത് ‘കൾക്ക് വിളമ്പി നേരം പോക്കുന്നൂ.
‘ആരാത്രി ‘ ഡ്യൂട്ടി കഴിഞ്ഞു ലണ്ടൻ ബ്രിഡ്ജ് കാണാന്‍ , ‘ആൻ ഓട്ടം ഇൻ ലണ്ടനിൽ’ ‘ഓര്‍ഡിനറി’, ടാക്‌സിയും പിടിച്ചു ‘മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ‘ ഫ്രീസറില്‍ വാങ്ങി വച്ചിരുന്ന
പോര്‍ക് റോസ്റ്റ് ചെയ്തതും വോഡ്കയുമായി ‘ബാബുമോനും’ ചാച്ചന്റെ ‘കടംകഥ’കള്‍ക്ക്
സുല്ലിട്ട് ‘ മിനി മോളും ‘ ഇറങ്ങി. ‘സായംസന്ധ്യ’കളില്‍ ചായയും കടിയും നല്‍കി, ‘നിദ്ര ‘വിഹീനങ്ങളായ രാത്രികളില്‍ സര്‍ഗ്ഗ സംഗീത ആലാപനവും ആര്‍ക്കും ‘ഉത്തരം’ കിട്ടാത്ത ചോദ്യങ്ങളുമായി എത്തുന്ന ‘ ഗോഡ് ഫാദർ ‘… ‘പാലേരി മാണിക്യം ഒരു പാതിരാ
കൊലപാതകത്തിൻ്റെ ‘ ലൊക്കെഷനില്‍ നിന്ന് ‘ആനച്ചന്ത’വും ‘പ്രായിക്കര പാപ്പാന്റെ’ ‘ഒരു വടക്കൻ വീരഗാഥ ‘കളും ‘ചിത്ര’ങ്ങളും നല്‍കി ‘ലോട്ടറി ടിക്കറ്റ്’ വിറ്റ് തിരികെ വന്ന് ചേമ്പ് പുഴുങ്ങി കൂട്ടുകാര്‍ക്ക്
നല്‍കുന്ന ‘അയ്യപ്പനും കോശിയും’.. ‘ഹലോ , മൈ ഡിയർ റോങ് നമ്പർ’, മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്ന ‘സന്ദേശം ‘ നൽകുന്ന ‘സലാല മൊബൈല്‍സ്’ കസ്റ്റമര്‍ കെയര്‍ യൂണിറ്റിന്റെ സാരഥി
‘കേളു റൈറ്റർ’.
‘ഷെര്‍ലക് ടോംസിനെ’ യും ‘പ്രാഞ്ചി എട്ടനെ’യും പോലെ സല്‍ഗുണ സമ്പന്നനായ ‘പട്ടണത്തില്‍ സുന്ദരന്‍’, ‘മാസ്റ്റർ ‘…’ആകാശ മിഠായി’ കാരമില്‍ക് ഓഫര്‍ ചെയ്ത്, രാത്രി മീന്‍ കുളത്തില്‍ കാവലിരുന്ന് ഇടക്കെപ്പോഴോ ഗ്രൂപ്പില്‍ വന്നു എല്ലാവരെയും ഹാജര്‍
വിളിക്കുന്ന ‘ ആദാമിൻ്റെ മകൻ അബു ‘… സിവില്‍ സപ്ലൈസ് അലമാരയില്‍ സൂക്ഷിച്ച ‘സ്പിരിറ്റ് ‘ ല്
കണ്ണും നട്ട്, വിറ്റു വരവായി കിട്ടുന്ന ‘ ഇന്ത്യൻ റുപ്പി ‘ എണ്ണി തിട്ടപ്പെടുത്തി, ജോലിക്കിടയില്‍ ‘ മറുപടി ‘എഴുതി അയക്കുകയും ക്ലാസ്സില്‍
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശര വേഗത്തില്‍ ഉത്തരം തരുകയും ചെയ്യുന്ന ‘ ജോജി’ .
കോട്ടയം, എറണാകുളം ജില്ലകളിൽ എവിടെയെങ്കിലും മണ്ണ് മാന്താന്‍ ടിപ്പറും ജെസിബി യുമായി റെഡിയായിരിക്കുന്ന ‘ഞാൻ പ്രകാശൻ.’.. നക്ഷത്ര കൂടാര’ത്തിലിരുന്ന്
‘പണി തീരാത്ത വീടി’ന്റെ ‘ഗൃഹപ്രവേശം’ ‘ഡ്രീംസ് ‘ ചെയ്യുന്ന ,’ആറാം തമ്പുരാൻ’… ‘എന്നും എപ്പോഴും’ , ‘ഈ തണുത്ത വെളുപ്പാന്‍ കാലത്ത്’ , പെയ്തിറങ്ങുന്ന ‘മഴ ‘യും ‘നാടോടിക്കാറ്റും ‘ഗൗനിക്കാതെ, ക്ഷേത്രനടയില്‍ ‘ലക്ഷാര്‍ച്ചന’യും ‘നിര്‍മാല്യ’ വും അഭിഷേകം ചെയ്യുന്ന ‘പ്രേം പൂജാരി ‘… ‘മൌനം സമ്മതം ‘, ‘സാഗരം സാക്ഷി’ എന്ന മട്ടില്‍ ഗ്രൂപ്പില്‍ വരുന്ന ‘ഏഴരക്കൂട്ടം ‘…’ഈ ശബ്ദ’വും ‘പുതിയ വെളിച്ച’വും നല്‍കി ഗ്രൂപ്പില്‍ ‘വര്‍ണക്കാഴ്ച’യും ‘വിസ്മയ’ വും തീര്‍ക്കുന്ന ‘ മിന്നൽ മുരളി ‘…ഗ്രൂപ്പ് ഉണ്ടാക്കി യെങ്കിലും ജോലി തിരക്കില്‍ ഗ്രൂപ്പില്‍ വരാന്‍ പറ്റാത്ത ‘നായർ സാബ് ‘…
അതിഥി വേഷത്തില്‍ എത്തിയ ,’ ബോബനും മോളിയും’…എല്ലാവരും ചേർന്ന് ‘കളിക്കള’ത്തില്‍ ഒരു ‘ടോം ആന്‍ഡ് ജെറി’ യും ‘മോസ് ആന്‍ഡ് ക്യാറ്റും ‘ കളിച്ചുകൊണ്ടു ‘കഥ തുടരുന്നു’..
