മികച്ച പാർലമെന്റേറിയനുള്ള കേരള സെന്റർ അവാർഡ് ഡോ: ജോൺ ബ്രിട്ടാസിന് ജൂലൈ 10 ന് സമ്മാനിക്കും

sponsored advertisements

sponsored advertisements

sponsored advertisements

6 July 2022

മികച്ച പാർലമെന്റേറിയനുള്ള കേരള സെന്റർ അവാർഡ് ഡോ: ജോൺ ബ്രിട്ടാസിന് ജൂലൈ 10 ന് സമ്മാനിക്കും

ന്യൂയോർക്ക്: പുതിയ രാജ്യസഭാ മെമ്പർമാരിൽ മികച്ച ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. ജോൺ ബ്രിട്ടാസിനു കേരള സെന്റർ ന്യൂയോർക് അവാർഡ് നൽകി ആദരിക്കുന്നു.

ഒർലാന്റോയിൽ ഫൊക്കാന കൺവെൻഷനിൽ പങ്കെടുത്ത ശേഷം ന്യു യോർക്കിലെത്തുന്ന ബഹു .എം പിക്കു കേരളം സെന്ററിൽ നൽകുന്ന സ്വീകരണത്തിൽ അവാർഡ് നൽകും.

ജൂലൈ 10 നു വൈകിട്ട് 6 നു കേരള സെന്റർ പ്രസിഡെന്റ് അലക്‌സ് എസ്തപ്പാൻ കാവുംപുറത്തു അദ്ധ്യക്ഷനായ ചടങ്ങിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കുന്നു. അവാർഡ് സ്വീകരിച്ചു “ഇന്ത്യൻ രാഷ്ട്രീയവും മാറുന്ന മാധ്യമങ്ങളും “എന്ന വിഷയത്തെ അധികരിച്ചു ജോൺ ബ്രിട്ടാസ് സംസാരിക്കും. തുടർന്ന് ചർച്ചയും നടക്കും.

ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധിനം എന്ന വിഷയത്തിനു ഡൽഹിയിലെ ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ (ജെഎൻ യു) നിന്ന് അടുത്തയിടക്കാണ് ബ്രിട്ടാസിനു ഡോക്ടറേറ്റ് ലഭിച്ചത്.

മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എംഡി കൂടിയായ ജോൺ ബ്രിട്ടാസ് മികച്ച ഒരു വാഗ്‌മി കൂടിയാണ് .ചടങ്ങിൽ അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്കു പുറമെ സംഘടനകിളിലെ പ്രമുഖർ പങ്കെടുക്കും.

അവാർഡുദാനത്തിലും ഡിന്നറിലും എല്ലാ പ്രിയപെട്ടവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരണങ്ങൾക്കു ബേബി ഊരാളിൽ 631 805 4406, ഇ എം സ്റ്റീഫൻ 5163582000, അലക്‌സ് എസ്തപ്പാൻ 5165039387, ജോസ് കാടാപുറം 9149549586