ജോബി ബേബി
ഒരു ധനികനും ദരിദ്രനും മരണശേഷം ദൈവമുൻപാകെ നിന്നു.രണ്ട് പേർക്കും പിന്നിട്ട ജീവിതത്തെക്കുറിച്ചു പരാതിയേ ഉണ്ടായിരുന്നുള്ളൂ.ദരിദ്രൻ ദൈവത്തോട് ചോദിച്ചു;”ദൈവമേ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല,ഞാൻ ദരിദ്രനായിരുന്നു.അതു കൊണ്ട് ആർക്കും ഒന്നും കൊടുക്കുവാൻ എനിക്കു കഴിഞ്ഞില്ല.എന്നിട്ടു മറ്റുള്ളവർക്ക് കൊടുക്കാത്തതിന്റെ പേരിൽ നീ എന്നെ കുറ്റപ്പെടുത്തുന്നത് ശരിയാണോ?ദൈവത്തിന്റെ മറുപടി ഇങ്ങനെ:”നിനക്കു പണം ഉണ്ടായിരുന്നില്ല ശരി.പക്ഷേ നിന്റെ മുഖത്തിന് മറ്റുള്ളവർക്ക് ഒരു പുഞ്ചിരി നൽകുവാൻ കഴിയുമായിരുന്നു.നിന്റെ ചുണ്ടുകൾക്ക് മറ്റുള്ളവർക്ക് പ്രോത്സാഹനത്തിന്റെ വാക്കുകൾ നൽകുവാൻ കഴിയുമായിരുന്നു.നിന്റെ കൈകൾക്ക് ബലഹീനരുടെ കരങ്ങളെ മുറുകെ പിടിക്കുവാൻ കഴിയുമാരുന്നല്ലോ.നിന്നോട് ദേഷ്യപ്പെട്ട ഒരാളിനു പകരം ക്ഷാമ നൽകുവാൻ നിനക്കു കഴിയുമായിരുന്നു.ദുഃഖിതനായ ഒരുവനെ സാമ്പത്തികമായി സഹായിക്കാൻ കഴിയുകയില്ലായിരുന്നെങ്കിലും അവനുവേണ്ടി പ്രാർത്ഥിക്കുവാൻ നിനക്കു ആകുമായിരുന്നല്ലോ?”ഈ സാധ്യതകളൊക്കെ ഉണ്ടായിട്ടും “ഒന്നും ഇല്ല”എന്നു പരാതിപ്പെട്ടു നീ മറ്റുള്ളവർക്ക് ഇവയൊന്നും ദാനം ചെയ്യ്തില്ല.വാസ്തവത്തിൽ നിന്റെ പുഞ്ചിരി,വാക്കുകൾ,പ്രാർത്ഥന,ക്ഷമ എന്നിവയെല്ലാം ദാനം ചെയ്യ്തിരുന്നെങ്കിൽ നീ ഇപ്പോൾ ഇവിടെ നിത്യതയിൽ ഒരു വലിയ ധനികനായി മാറുമരുന്നല്ലോ?ദരിദ്രൻ തലകുനിച്ചു സമ്മതിച്ചു.”ദൈവമേ,ശരിയാണ് ഞാൻ എന്റെ ജീവിതം പാഴാക്കി”.
ഇതെല്ലാം കേട്ടുകൊണ്ട് നിന്ന ധനികൻ ഇങ്ങനെ പറഞ്ഞു,”ദൈവമേ നീ എനിക്കു ധനം തന്നു.പക്ഷേ അതു വർദ്ധിപ്പിക്കാനുള്ള തന്ത്രപ്പാടിനിടയിൽ ഞാൻ മറ്റാരേയും ശ്രദ്ധിച്ചില്ല.ആർക്കും ഒന്നും നൽകിയില്ല.ഇവിടെ ഇതാ ഞാൻ ദരിദ്രനായി നിൽക്കുന്നു.”ദൈവം പറഞ്ഞു,”ശരിയാണ്,ലോകത്തിലെ ചില ധനികർ വാസ്തവത്തിൽ കൊടും ദരിദ്രത്തിലാണ് .അവരുടെ കൈയിൽ ആകെയുള്ളത് പണം മാത്രം.തങ്ങളുടെ അരക്ഷിത ബോധം മൂലം അവർ അതിനെ മുറുകെപ്പിടിക്കുന്നു.അതും പ്രയോജനപ്പെടുത്തുന്നില്ല.”
