രേഷ്മ മറിയം റോയ് വിവാഹിതയായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 December 2021

രേഷ്മ മറിയം റോയ് വിവാഹിതയായി

 

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വര്‍ഗീസ് ബേബിയാണ് ജീവിത പങ്കാളി. രാവിലെ 11.30ന് പൂവന്‍പാറ ശാലേം മര്‍ത്തോമാ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ.കോന്നി വിഎന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായത്. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ മത്സരിച്ച് വിജയിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്താണ് രേഷ്മ പിടിച്ചെടുത്തത്. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. കോന്നി ഏരിയാ കമ്മിറ്റിയംഗമാണ് വര്‍ഗീസ്. സിപിഐഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ് രേഷ്മ.