വലിയ ആഖ്യാനങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല, നോവൽ സജീവ സാഹിത്യശാഖയായി നിലനില്ക്കും: എസ്. ഹരീഷ്

sponsored advertisements

sponsored advertisements

sponsored advertisements

27 August 2022

വലിയ ആഖ്യാനങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല, നോവൽ സജീവ സാഹിത്യശാഖയായി നിലനില്ക്കും: എസ്. ഹരീഷ്

നോവൽ രചന എഴുത്തുകാരന്‌ വലിയ അളവിൽ സ്വാതന്ത്ര്യം നല്കുന്നുണ്ടെന്നും “വലിയ” മനുഷ്യർ ഉണ്ടാകുന്നതുപൊലെ തന്നെ വലിയ നോവലുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും നീണ്ടുനില്ക്കുന്ന വായനനുഭവം നോവലുകൾക്കുണ്ടെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ. എസ്
ഹരീഷ് അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ വലിയ ആഖ്യാന പരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത കാലം, സ്ഥലം, ഭാഷ, കഥാപാത്രം, പ്രമേയം തുടങ്ങിയവയിലൂടെ, നോവലെന്ന മാദ്ധ്യമം എഴുത്തുകാരന്‌ നല്കുന്നുണ്ട്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) – യുടെ രജത ജുബിലി ആഘോഷത്തോടനുബന്ധിച്ച്
നടത്തുന്ന സാഹിത്യോത്സവപരമ്പരയുടെ നാലാമത്തെ പരിപാടിയിൽ “എന്റെ എഴുത്തുവഴികൾ…നോവൽ രചനയിലൂടെ….” എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ഹരീഷ്.

ഒരു നോവൽ പ്രമേയം നാടവിരപൊലെയാണ്‌. നാട വിര മനുഷ്യശരീരത്തിന്റെ എല്ലാ ഊർജ്ജവും വലിച്ചെടുത്ത്, എഴുത്തുകാരനെ “മെലിയിപ്പിച്ച്”, സ്വയം വളർന്നുകൊണ്ടിരിക്കും. എഴുത്തുകാരന്‌ എഴുത്തിനോട് നൂറ്‌ ശതമാനവും പ്രതിജ്ഞാബദ്ധത ഉണ്ടായിരിക്കണം. പരന്ന വായന, എഴുത്തുമേശയിലെ അച്ചടക്കം,
കഠിനാദ്ധ്വാനം, ആത്മസമർപ്പണം തുടങ്ങിയവ എഴുത്തുകാരന്റെ മുഖമുദ്രയായിരിക്കണം. തങ്ങൾ ജീവിക്കുന്ന കാലത്തേയും, സാമുഹ്യ-രാഷ്ട്രീയ സാഹചരങ്ങളേയും സംബോധനചെയ്യണം. ബഷീർ ചെയ്തതുപോലെ കഥാപാത്രങ്ങളോടൊപ്പമൊ അവർക്ക് താഴെയോ നിന്ന് സാഹിത്യകാരൻ സഞ്ചരിക്കണം. തന്റെ രണ്ട് നോവലുകളായ
“മീശ”യുടേയും “ആഗസ്റ്റ് 17”ന്റെയും പ്രചോദനത്തെക്കുറിച്ചും. രചനാ അനുഭവത്തെക്കുറിച്ചും ശ്രീ ഹരീഷ് വിശദമായി സംസാരിച്ചു

പ്രശസ്ത് നോവലിസ്റ്റും, സാഹിത്യകാരനും, സിനിമാനിർമ്മാതാവും നടനുമായ ശ്രീ തമ്പി ആന്റണി, നോവലിസ്റ്റും എഴുത്തുകാരനുമായ ശ്രീ രാജേഷ് വർമ്മ, നോവലിസ്റ്റും എഴുത്തുകാരിയുമായ ശ്രീമതി എം പി ഷീല തങ്ങളുടെ നോവൽ രചനാ അനുഭവങ്ങൾ പങ്കുവെച്ചു.പ്രശസ്ത്
എഴുത്തുകാരായ ജോണി മിറാൻഡാ, കെ എസ് രതീഷ് എന്നിവർ യോഗത്തിൽ ആശംസ നേർന്നു. ജനനി മാസിക ചീഫ് എഡിറ്റർ ശ്രീ ജെ. മാത്യൂസ്, കേരള ലിറ്റററി സൊസൈറ്റി (KLS), ഡാലസ് സെക്രട്ടറി ശ്രീമതി അനുപ, ശ്രീ രാജു തോമസ്, ശ്രീമതി പ്രിയ ഉണ്ണീകൃഷ്ണൻ ഏന്നിവർ തുടർന്ന് നടന്ന ചർച്ചയിലും സംവാദത്തിലും
സജീവമായി പങ്കെടുത്തു.
ലാന പ്രസിഡണ്ട് ശ്രീ അനിലാൽ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്‌ സെക്രട്ടറി ശങ്കർ മന സ്വാഗതം ആശംസിക്കുകയും ലാന എക്സിക്യൂട്ടീവ് അംഗം ഡോ: ദർശന മനായത്ത് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ലാന ട്രഷറർ ഗീത രാജൻ, ജോയിന്റ് സെക്രട്ടറി ഷിബു പിള്ള, ജോയിന്റ് ട്രഷറർ ഹരിദാസ്
തങ്കപ്പൻ, പബ്ലിക് റിലേഷൻസ് കമ്മിറ്റി ചെയർ പ്രസന്നൻ പിള്ള, ലാന മുൻ പ്രസിഡണ്ട് ജോസഫ് നമ്പിമാഠം എന്നിവർ സന്നിഹതരായിരുന്നു. ലാന പ്രോഗ്രാം കമ്മിറ്റി ചെയർ ശ്രീ സാമുവൽ യോഹന്നാൻ യോഗത്തിലുടനീളം എംസിയായി ചർച്ചകളെ നിയന്ത്രിച്ചു.

ലാന രജത ജുബിലി പ്രാദേശിക സമ്മേളനത്തിൽ പങ്കെടുത്ത് വിജയപ്പിക്കുക: അനിലാൽ ശ്രീനിവാസൻ

ലാന രജത ജുബിലി പ്രദേശിക സമ്മേളനം സെപ്റ്റംബര്‍
30, ഒക്ടോബര്‍ 1, 2 തിയതികളില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിന്‍ കാമ്പസ്സില്‍ വെച്ച് നടക്കും. അതിന്റെ വിശദാംശങ്ങള്‍ ലാനയുടെ വെബ് സൈറ്റില്‍ (www.lanalit.org)
ലഭിക്കുന്നതാണ്‌. സമ്മേളനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ലാന പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റമ്പർ നാല്‌ ഞായറാഴ്ച്ചയും, കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ കഴിയുന്ന
അവസാന തിയതി സെപ്റ്റംബർ 9 വെള്ളിയാഴ്ച്ചയുമാണ്‌.

എസ് . ഹരീഷ് മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ എസ്. ഹരീഷ്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’
ആധുനികോത്തര മലയാളിയുടെ ജാതിചിന്തയിലേക്ക് വിരൽ ചൂണ്ടുന്ന ചെറുകഥയാണ്. മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു. രസവിദ്യയുടെ ചരിത്രം, ആദം, അന്ത്യപ്രഭാഷണം പ്രൊഫസർ : ‍റാൻഡി പോഷ്(വിവർത്തനം), ഗൊഗോളിന്റെ കഥകൾ (വിവർത്തനം),
മീശ (നോവൽ), ഏറ്റവും പുതിയ നോവലായ ആഗസ്റ്റ് 17 എന്നിവയാണ്‌ പ്രമുഖ കൃതികൾ. 2018 – ൽ പുറത്തിറങ്ങിയ ഏദൻ എന്ന ചലച്ചിത്രം, ഹരീഷിന്റെ ആദം എന്ന ചെറുകഥാസമാഹാരത്തിലെ മൂന്ന് ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ്
പെല്ലിശ്ശേരി ജല്ലിക്കട്ട് എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ശ്രീ ഹരീഷിന്‌ മറ്റു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

(പരിപാടിയുടെ
ഫേസ്ബുക് ലിങ്ക്: https://www.facebook.com/100055501411802/videos/2987686154711200/)

(റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ