നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 December 2021

നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ അന്തരിച്ചു

ഗുരുവായൂർ : നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിരുന്നു.

ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ചലച്ചിത്ര രം​ഗത്തെ പ്രമുഖർ സുനിൽ ​ഗുരുവായൂരിന് ആദരാഞ്ജലികൾ അർപ്പിച്ചു.

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റൻ്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചർ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ എന്നാണ് സുനിൽ​ ഗുരുവായൂരിന്റെ വേർപാടിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ കുറിച്ചത്.