കടലിനോടിഷ്ടം (കവിത -ബീന ബിനിൽ തൃശൂർ)

sponsored advertisements

sponsored advertisements

sponsored advertisements

5 January 2022

കടലിനോടിഷ്ടം (കവിത -ബീന ബിനിൽ തൃശൂർ)

പൂർത്തികരിക്കാതെ പോയയെൻ
ആഗ്രഹങ്ങളും പ്രാർത്ഥനകളുമെല്ലാം
കേവലം നിഴൽ മാത്രം.

ആ നിഴലുകളെ അരികെത്തു നിർത്തി
നീല കടലിൻ്റെയും, നീലാകാശത്തിൻ്റെയും
മധ്യത്തിലുള്ള ശൂന്യ സ്ഥലിയിൽ
നിൽപ്പുറപ്പിക്കാനായെങ്കിൽ,
ഞാനൊന്നു മോഹിച്ചു പോയി.

ഏതോ നിമിഷത്തിൽ
കടൽ ക്ഷോഭിച്ചുയരുകയാണ്
അപ്പുറത്തുള്ള ആരോടോ ബഹളം
വയ്ക്കുകയാണ്.

മതിവരാതെ കടൽ തീരത്ത്
ഒറ്റയ്ക്കായി ഞാൻ നിന്ന മാത്രയിൽ
കടലിനെ ഉമ്മ വയ്ക്കുന്ന
തിരകളെ ദർശിച്ചപ്പോൾ
നീയെന്നെ
ചുംബിച്ചുണർത്തിയതാണോയെന്ന് തോന്നി

ഈറനടിക്കുന്ന കാറ്റുകൾ ദേഹത്തിൽ
പറ്റുന്ന വെള്ളത്തുള്ളികൾ
സൂര്യകിരണങ്ങളെല്ലാം
ഉദാത്തമായ പ്രണയ ഭാവനയെയെന്നിൽ
ഉണർത്തുകയായിരുന്നില്ലേ