കെ-റെയില്‍ : കേന്ദ്രനിലപാടില്‍ വ്യക്തതയില്ലെന്ന് ശശി തരൂര്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 December 2021

കെ-റെയില്‍ : കേന്ദ്രനിലപാടില്‍ വ്യക്തതയില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടില്‍ വ്യക്തതയില്ലെന്ന് ശശി തരൂര്‍ എം പി. പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രം പരിഹരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാട് അറിയാന്‍ താന്‍ ശ്രമിക്കുകയാണ് എന്നും വിഷയത്തില്‍ സുതാര്യമായ ചര്‍ച്ചകള്‍ നടക്കണമെന്നും തരൂര്‍ പറഞ്ഞു.

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ശശി തരൂരും ഇരു തട്ടുകളിലാണ്. സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ആശയപരമായി എതിര്‍ഭാഗത്തുള്ളവര്‍ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിര്‍ക്കുകയെന്ന നിലപാട് ശരിയല്ലെന്നാണ് തരൂര്‍ പറഞ്ഞത്.ശശി തരൂരിന്റെ നിലപാടിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. കെ-റെയില്‍ പ്രശ്‌നത്തില്‍ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്കയച്ച കത്തില്‍ ശശി തരൂര്‍ ഒപ്പ് വച്ചിരുന്നില്ല.