പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

sponsored advertisements

sponsored advertisements

sponsored advertisements

22 December 2021

പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പരാതിക്കാര്‍ക്ക് കോടതി ചെലവായി 25000 രൂപ നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.