പി.ടി തോമസിന്റെ വിയോഗം കനത്ത നഷ്ടം; മുഖ്യമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 December 2021

പി.ടി തോമസിന്റെ വിയോഗം കനത്ത നഷ്ടം; മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് പി.ടി തോമസ് മരണപ്പെടുന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ അദ്ദേഹം 2009-14 കാലഘട്ടത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.