ന്യൂജേഴ്സി/ഡാളസ്: ഷെവലിയര്‍ ഏബ്രഹാം മാത്യു (തങ്കച്ചന്‍) വിന്‍റെ ഭാര്യയും രാമമംഗലത്ത് മുത്തേടത്തു വീട്ടില്‍ കുര്യന്‍ ഉലഹന്നാന്‍/അന്നമ്മ കുര്യന്‍റെയും മകളുമായ അച്ചാമ്മ മാത്യു (80) ടെക്സസിലെ റോയിസ് സിറ്റിയില്‍ അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ ന്യൂജേഴ്സിയിലെ കാര്‍ട്ടററ്റ് സെന്‍റ് ജോര്‍ജ് മലങ്കര യാക്കോബായ സിറിയന്‍ ആര്‍ച്ച്ബിഷപ്പും പാത്രിയര്‍ക്കാ വികാരിയുമായ മാര്‍ തീത്തൂസ് യല്‍ദോ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍.
1975-ല്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ എത്തിച്ചേര്‍ന്നതിനുശേഷം 45 വര്‍ഷക്കാലം ആര്‍.എന്‍ ആയി ജോലി ചെയ്തു. മക്കള്‍: ജയ്സണ്‍ മാത്യു, ജസ്റ്റിന്‍ മാത്യു. മരുമകള്‍: നാന്‍സി മാത്യു. ഡസ്മണ്ട് മാത്യു, അയ്വാ മാത്യു എന്നിവര്‍ കൊച്ചുമക്കള്‍.
ഇടവകയിലെ മര്‍ത്തമറിയം സമാജം സെക്രട്ടറി, ആര്‍ച്ച് ഡയോസിസിലെ മര്‍ത്തമറിയം സമാജം സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡാളസിലെ മെസ്കിറ്റിലും ന്യൂജേഴ്സിയിലെ ലിവിംഗ്സ്റ്റണിലും വേയ്ക്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ആന്‍ഡേഴ്സണ്‍-കെള്റ്റണ്‍ ഗൊണ്‍സാലസ് ഫ്യൂണറല്‍ ഹോമില്‍ (1111 Military Parkway, Mesquite, TX 75149)ഏപ്രില്‍ 19-ന് ശനിയാഴ്ച 2 മുതല്‍ 5 വരെ വേയ്ക്ക് സര്‍വീസ് ഉണ്ടായിരിക്കും. പിന്നീട് സംസ്കാര ചടങ്ങുകള്‍ ന്യൂജേഴ്സിയില്‍ ഏപ്രില്‍ 23-ന് ബുധനാഴ്ച 5 മുതല്‍ 9 വരെ ക്വിന്‍-ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍ (145 E.Mount Pleasant Avenue,Livingston, NJ-07039).വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 24-ന് വ്യാഴാഴ്ച 8.30 മുതല്‍ 10 വരെ കാര്‍ട്ടററ്റ് സെന്‍റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ (611 Roosevelt Avenue Carterit, NJ-07008). അടക്കം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 Ridgedale Ave, East Hanover NJ-07936) 11.30-ന്.
April 19 Saturday Wake in Dallas:
https://youtube.com/live/4G1L5ICh2QQ
April 23 Wake:
https://youtube.com/live/-QxuN8VF-cY?feature=share
April 24 Funeral:
https://youtube.com/live/1QRMH2yxlr8?feature=share
അച്ചാമ്മ മാത്യു