ചെന്നെെ: നടൻ മനോജ് ഭാരതിരാജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 48 വയസായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് 'താജ്മഹൽ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. അടുത്തിടെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.