ചിക്കാഗോയില്‍ ഓര്‍മ്മത്തിരുന്നാളിന് ഡോ. ഏബ്രഹാം മാര്‍ സെറാഫിം നേതൃത്വം നല്കും

sponsored advertisements

sponsored advertisements

sponsored advertisements

26 December 2021

ചിക്കാഗോയില്‍ ഓര്‍മ്മത്തിരുന്നാളിന് ഡോ. ഏബ്രഹാം മാര്‍ സെറാഫിം നേതൃത്വം നല്കും

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവയെന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ അമ്പത്തെട്ടാമത് ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി രണ്ടാം തീയതി ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കും. ഒമ്പത് മണിക്ക് പ്രഭാത നമസ്‌കാരം, 10-ന് വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, അനുസ്മരണ യോഗം, കൈമുത്ത്, ശ്രാദ്ധ സദ്യ എന്നിവയുണ്ടായിരിക്കും.

ദൈവത്തില്‍ അടിയുറച്ച വിശ്വാസവും, ഭക്തിയും സര്‍വ്വോപരി തിരുമേനിയുടെ സത്യദീക്ഷയുമായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. പരിശുദ്ധ പരുമല തിരുമേനിയുടേയും, വട്ടശ്ശേരില്‍ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന പരിശുദ്ധ തിരുമേനി ഇന്നും സജീവനായിത്തന്നെ നിലകൊള്ളുന്നതായി കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ഡേവിഡ് അഭിപ്രായപ്പെട്ടു.പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളിലേക്ക് എല്ലാ ഭക്തജനങ്ങളേയും ഹൃദയപൂര്‍വ്വം വികാരി സ്വാഗതം ചെയ്യുന്നു.പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ട്രസ്റ്റി ഗ്രിഗറി ഡാനിയേല്‍, സെക്രട്ടറി
ജിബു ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ
കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.