"ഈ ലോകം ജീവിക്കാൻ കൊള്ളാത്തതായി രിക്കുന്നു " എന്ന വിചാരം മനസിനെ മുറിപ്പെടുത്തുമ്പോൾ സമാശ്വാസത്തിന്റെയും പ്രത്യാശയുടെയും ലേ പനം പുരട്ടി ആ മുറിവുകൾ മൃദുലമായി തലോടി കടന്നുപോകുന്ന കുളിരുള്ള ആവണിത്തെ ന്നൽ പോലെ ചില സാന്നിധ്യങ്ങളുണ്ട്.അത്തരമൊരു സാന്നിധ്യമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടേത്.
വിശ്വാസം, ഭക്തി, ക്രൈസ്തവ മൂല്യങ്ങൾ ---- നിർവചനങ്ങൾക്കു ചിന്തേരിട്ട് എല്ലാറ്റിനെയും അദ്ദേഹം മനുഷ്യ കേന്ദ്രീകൃതമായി മിനുസപ്പെടുത്തി. നമ്മുടെ ചിന്തകളിലും പരിഗണനകളിലും സാധാരണ ഗതിയിൽ കടന്നുവരാത്ത പാവങ്ങളെയും,പീഡി തരെയും, ജയിൽപ്പുള്ളികളെയും,ഭിന്നശേഷിക്കാരെയും ,LGBTQ വിഭാഗങ്ങളെയു മൊക്കെ ഉൾക്കൊള്ളാനാവുന്ന ഒരു മനസ് പരുവപ്പെടുത്തി അദ്ദേഹം ലോകത്തിനു സമർപ്പിച്ചു. സ്ത്രീയ്ക്കു നല്കുന്ന ആദരവും അംഗീകാരവും, പ്രകൃതിയോടു കാട്ടുന്ന കരുണയും മനുഷ്യ ജീവിതത്തെ കൂടുതൽ ധന്യമാക്കുമെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പരസ്പരം കാൽ കഴുകി ബന്ധങ്ങളിൽ വെളിച്ചവും ചൈ തന്യവും നിറയ്ക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു.
ഒടുവിൽ, നിത്യതയുടെ നക്ഷത്ര പഥത്തിൽ നിന്നു താഴോട്ടിറങ്ങിവന്ന്, ഈ ലോകത്തിൽ തന്റെ തീർത്ഥാടനം പൂർത്തിയാക്കിയ അദ്ദേഹം നിത്യതയിലേക്കു തന്നെ മടങ്ങിപ്പോയി.ഭൂലോകത്ത് ഒരു കുസുമം കൊ ഴിഞ്ഞപ്പോൾ സ്വർഗ്ഗലോകത്ത് ഒരു വാടാമലർ കൂടി വിടർന്നു.. മാലാഖാമാരുടെ പരിലാള നമേറ്റ് ദൈ വസന്നിധിയിൽ ഒരു പുതിയ ജന്മം! നമുക്ക് അതു കൊണ്ടാടാം.
ജയിംസ് ജോസഫ് കാരക്കാട്ട്