ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 28 മുതൽ 30 വരെ ഭക്തിനിർഭരമായി നടത്തപ്പെട്ടു. കോഴിക്കോട് രൂപതാദ്ധ്യക്ഷൻ മാർ വർഗ്ഗീസ് ചക്കാലയ്ക്കലാണ് ഈ ധ്യാനത്തിന് നേതൃത്വം നൽകിയത്. ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ആമുഖ സന്ദേശം നൽകി തിരി തെളിച്ച് ധ്യാനത്തിന് തുടക്കം കുറിച്ചു.മെയ് 28 വെളളിയാഴ്ച രാവിലെ 9 മണിക്ക് കുർബാനയോടെ ആരംഭിച്ച ധ്യാനം മാർച്ച് 30 ഞായർ വൈകുന്നേരം 4 മണിക്ക് അവസാനിച്ചു..ശനി, ഞായർ ദിവസങ്ങളിൽ കാർമ്മലൈറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും പ്രത്യേകം ധ്യാനം നടത്തപ്പെട്ടു.
ഇടവകയുടെ കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, ജെൻസൻ ഐക്കരപ്പറമ്പിൽ, കിഷോർ കണ്ണാല എന്നിവർ ഈധ്യാനത്തിൻറെ ക്രമീകരണങ്ങൾ ഒരുക്കി.