ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കുന്ന യുനെസ്‌കോയുടെ 'മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററി'ല്‍ ഇടംപിടിച്ച് ശ്രീമദ് ഭഗവദ്ഗീതയും ഭരതമുനിയുടെ നാട്യശാസ്ത്രവും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള ചരിത്രപരമായ അംഗീകാരം കൂടിയാണിത്.
വിശുദ്ധ ഹിന്ദു ഗ്രന്ഥങ്ങളായി കരുതുന്ന രണ്ട് രേഖകളും പൈതൃക സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള യുനെസ്‌കോയുടെ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
"യുനെസ്‌കോ ലോക സ്മരണിക പട്ടികയില്‍ ഗീതയും നാട്യശാസ്ത്രവും ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്‌കാരത്തിനുമുള്ള ആഗോള അംഗീകാരമായാണ് കരുതുന്നത്. നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചുനിര്‍ത്തുന്ന രണ്ട് ഗ്രന്ഥങ്ങളാണ് ഗീതയും നാട്യശാസ്ത്രവും. അവരുടെ ഉള്‍ക്കാഴ്ചകള്‍ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിഈ പ്രഖ്യാപനം സംബന്ധിച്ച് ആദ്യം പോസ്റ്റിട്ടത് കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ്. പുതിയ പ്രഖ്യാപനമടക്കം യുനെസ്‌കോയുടെ പൈതൃക സംരക്ഷണ രജിസ്റ്ററില്‍ ഇന്ത്യക്കിപ്പോള്‍ 14 എന്‍ട്രികള്‍ ഉണ്ടെന്നറിയിച്ചുകൊണ്ടായിരുന്നു ഗജേന്ദ്ര സിങ് ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പോസ്റ്റും മോദി റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ അനശ്വര ജ്ഞാനത്തിനും കലാപരമായ വൈഭവത്തിനുമുള്ള അംഗീകാരമാണ് ഇതെന്നും ഗജേന്ദ്ര സിങ് കുറിച്ചു. ഗീതയും നാട്യശാസ്ത്രവും സാഹിത്യ സൃഷ്ടികള്‍ മാത്രമല്ല. ഭാരതത്തിന്റെ ലോകവീക്ഷണത്തെയും വികാരത്തെയും രൂപപ്പെടുത്തിയ ദാര്‍ശനികവും സൗന്ദര്യാത്മകവുമായിട്ടുള്ള അടിത്തറകളാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകത്തിന്റെ മൂലാധാരമായി നിലകൊള്ളുന്ന മഹത് സൃഷ്ടികളാണ് ഇവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്കുന്നു", നരേന്ദ്ര മോദി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.