ക്യാമ്പസില്‍ ചോരവീഴുന്നത് അപലപനീയമെന്ന് ആര്‍ ബിന്ദു

sponsored advertisements

sponsored advertisements

sponsored advertisements


10 January 2022

ക്യാമ്പസില്‍ ചോരവീഴുന്നത് അപലപനീയമെന്ന് ആര്‍ ബിന്ദു

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്.

ക്യാമ്പസില്‍ ചോര വീഴുകയെന്നത് വളരെ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു.