PRAVASI

സി.ജെ. ജോസഫ് പല്ലാട്ടുമഠത്തിന്‍റെ സംസ്കാരം കൂടല്ലൂര്‍ പള്ളിയില്‍

Blog Image

കോട്ടയം: കൂടല്ലൂര്‍ സ്വദേശിയും പരേതരായ ഉലഹന്നാന്‍ പല്ലാട്ടുമഠം-അന്നക്കുട്ടി (ചെറുകര കുടുംബാംഗം) ദമ്പതികളുടെ പുത്രനുമായ സി.ജെ. ജോസഫ് പല്ലാട്ടുമഠത്തിന്‍റെ (75) മൃതസംസ്കാര ശുശ്രൂഷകള്‍  കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വെച്ച് ജൂലൈ എട്ടാം തീയതി ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉച്ചകഴിഞ്ഞ് 2.30-ന്  നടത്തപ്പെടുന്നതാണ്. അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്ന വേളയില്‍ അവിചാരിതമായി രോഗഗ്രസ്തനാവുകയും സിയാറ്റില്‍ എവര്‍ഗ്രീന്‍ മെഡിക്കല്‍ സെന്‍ററില്‍ വെച്ച് ജൂണ്‍ 25-ന് അദ്ദേഹം നിര്യാതനാവുകയുമായിരുന്നു. ഭാര്യ ഓമന ജോസ്. മകള്‍ ജോമോള്‍ സന്തോഷ് എന്നിവരും അമേരിക്കയിലുള്ള മറ്റ് കുടുംബാംഗങ്ങളും അന്ത്യസമയത്ത് സമീപമുണ്ടായിരുന്നു.
അദ്ദേഹം പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷന്‍ ഡിവിഷനിലെ ടൈം കീപ്പിംഗ് സൂപ്പര്‍വൈസര്‍ ആയി ദീര്‍ഘനാള്‍ സേവനം അനുഷ്ഠിച്ചിരുന്നു. സാമൂഹിക സേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ജോസഫ്, കടപ്ലാമറ്റം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, ബാങ്ക് പ്രസിഡണ്ട്, പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഓമന ജോസഫ് കിടങ്ങൂര്‍ പുതുകാടെത്തു കുടുംബാംഗമാണ്. മക്കള്‍: ജോസ്ന & ജോസി പന്തലടത്തില്‍, മള്ളൂശ്ശേരി (ന്യൂഡല്‍ഹി), ജോമോള്‍ & സന്തോഷ് തടത്തില്‍, (സിയാറ്റില്‍), ജയ്മോള്‍ & സുബിന്‍ വടക്കേമുകളേല്‍, കൈപ്പുഴ (ന്യൂഡല്‍ഹി). സഹോദരങ്ങള്‍: മേരിക്കുട്ടി & ജോസഫ് (പുത്തന്‍മറ്റത്തില്‍, കണ്ണംകര), സൈമണ്‍ & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക)-ചെന്നൈ, ഡാളസ്, ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തുറ), സിസ്റ്റര്‍ ആനി (മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ പടിക്കവീട്ടില്‍. ചേര്‍പ്പുങ്കല്‍ (ഓസ്ട്രേലിയ), പരേതയായ പുഷ്പമ്മ പല്ലാട്ടുമഠം, സാമോന്‍ & ബിന്ദു വണ്ടന്നൂര്‍, പുതുവേലി (ഡാളസ്).

സി.ജെ. ജോസഫ് പല്ലാട്ടുമഠം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.