എന്തുകൊണ്ടാണെന്നെ ചെങ്കടൽ എന്ന് വിളിക്കുന്നതെന്നൊന്നും എനിക്കറിയില്ല. സാധാരണ നദിപോലെയുള്ള ഒരുനദി അല്ലാതെ ചുവന്ന വെള്ളമൊന്നും എന്നിലൂടെ ഒഴുകുന്നില്ല. ഞാൻ ഉടലെടുത്തത് എന്നുമുതലാണെന്നും എവിടെനിന്നാണെന്നും എന്നെ സൃഷ്ടിച്ചതാരാണെന്നും ഒന്നും എനിക്കറിയില്ല. ഞാൻ അതിനെപ്പറ്റി ചിന്തിക്കാറുമില്ല. ചരിത്രം വായിക്കുന്നതും പഠിക്കുന്നതും എന്റെ ജോലിയല്ലല്ലോ. ഏതായാലും ഞാനിങ്ങനെ മലമുകളിൽനിന്ന് പോരുന്നവഴിയിലുള്ള പാറക്കെട്ടുകളെയോ ചെറിയ ചെറിയ മലകളെയോ ഒന്നും വകവയ്ക്കാതെ സ്വന്തംഇഷ്ട്ടത്തിനങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്ന എന്നെ നിയന്ദ്രിക്കാൻ ആർക്കാ ധൈര്ര്യം. അഥവാ അതിനു മുതിരുന്നവനെ ഞാൻ ഇല്ലാതാക്കും.
എന്നാൽ ഞാൻ അനേകർക്ക് ഉപകാരിയുമാണ് കേട്ടോ. ഞാൻ ഒഴുകുന്നതിനു രണ്ടു വശങ്ങളിലുമുള്ള മരങ്ങളും പച്ചപ്പും പക്ഷിമൃഗാദികളും മനുഷ്യനും അവരുടെ കൃഷിയും കന്നുകാലികളും എല്ലാം ഞാൻമൂലമാണ് നിലനിന്നുപോരുന്നത് എന്നാണെന്റെവിചാരം . ഒരു നിയമംപോലെ അല്ലെങ്കിൽ ഒരു നിയോഗംപോലെ ഞാൻ ഒഴുകിക്കൊണ്ടിരിക്കുന്നു. എന്റെ ഒഴുക്ക് ഒരുദിവസം നിർത്തിയാൽ കാണാം…കളി.... എന്നായിരുന്നു എന്റെ മനോഭാവം എന്നെ നിയന്ത്രിക്കാൻ പറ്റിയ ഒരുശക്തി ഈലോകത്തിൽ ഉണ്ടെന്നു ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞാൻമാത്രമല്ല മറ്റുപലരും.
അഹങ്കാരത്തിനുകയ്യുംകാലുംവച്ച ഞാൻ തിമിർത്തൊഴുകിക്കൊണ്ടിരിക്കുമ്പോഴാണ് . അത് സംഭവിച്ചത്. എന്നെ ആരോ തടഞ്ഞു നിർത്തിയിരിക്കുന്നു . സ്വപ്പ്നമാണോ യാഥാർഥ്യമാണോ എന്നെനിക്കുസംശയമുണ്ട്. ഞാൻ നോക്കുമ്പോളുണ്ട് മുന്നോട്ടൊഴുകേണ്ടവെള്ളം തിരിച്ചൊഴുകുന്നു. ഇനി വല്ല വലിയ മലയോമറ്റോ ഇടിഞ്ഞിട്ടു തടസ്സമായതാണോഎന്തോ. ഇതിപ്പോൾ വലിയ പാമ്പിനെ നടുവേ മുറിക്കുന്നതുപോലെ എന്നെ രണ്ടായിട്ടു മുറിച്ചിരിക്കുകയാണ്. അത്രയും ഭാഗത്തെ വെള്ളം ഒരുവലിയ ഭിത്തിപോലെ രണ്ടുവശത്തും മുന്നോട്ടുപോകാൻ കഴിയാതെ നിൽക്കുകയാണ്. ഇടയിൽ ഞാൻപോലും ഇന്നുവരെ കാണാത്ത അടിത്തട്ട് ഉണങ്ങിവരണ്ട് ഒരു സാധാരണ നടപ്പാതപോലെ ആയിത്തീർന്നിരിക്കുന്നു. സ്വപ്നമാണോ എന്ന് ഒന്നുകൂടെ ഞാൻ സ്ഥിതീകരിച്ചു.
വെള്ളംമാറികൊടുത്തവിടവിൽ വലിയ ആരവംകേട്ട് ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതാ ഒരുപറ്റം മനുഷ്യർ സ്ത്രീകളും കുട്ടികളുമടക്കം മറുകരയെത്താൻ വെമ്പൽ കൊണ്ട് പരക്കംപായ്യുന്നു . അവരുടെകൂടെഉള്ള ആട് കോഴി താറാവ് തുടങ്ങിയ അവർ വളർത്തുന്ന പക്ഷിമൃഗാതികളെയും പിന്നെ വൃദ്ധരെയും രോഗികളെയും ചുമന്നുകൊണ്ടാണ് ഓട്ടം. അൽപ്പം പിന്നിലായി അവരെ തടഞ്ഞുനിർത്തി അപായപ്പെടുത്താൻ വാളും കുന്തവുമായി കുറെ യോദ്ധാക്കളും . രണ്ടിനുമിടയിൽ താടിയുംമീശയും നീട്ടിവളർത്തിയ അതികായനായ ഒരുമനുഷ്യൻ, അയ്യാളുടെഅത്രയുംതന്നെ നീളമുള്ള ഒരുവടി, വെള്ളത്തിന് നേർക്ക് നീട്ടിപിടിച്ചിരിക്കുന്നു. ആ ആരവവും ബഹളവു അത്ഭുതകരമായി വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്നതും കാണുമ്പോൾ ഇനി അയ്യാളാണോ എല്ലാവരും പറയുന്ന ആ ദൈവം എന്നൊരുചിന്ത. യെ.... അതായിരിക്കില്ല കാരണം അയ്യാൾ, തന്റെ ഒരു കൈകൊണ്ട് ആ വടി നീട്ടിപിടിച്ചിട്ട് മറ്റേകൈയ് ആകാശത്തിലേക്കുയർത്തിപിടിചിരിക്കുന്നു. അതോടൊപ്പം അയ്യാളുടെ ദൃഷ്ടിയും മുകളിലേക്കാണ്.
ആകാഴ്ച അധികംനേരമുണ്ടായിരുന്നില്ല ആ മനുഷ്യർ മറുകര കയറിയതും അയ്യാളാവടിമാറ്റിയതും ഒന്നിച്ചായിരുന്നു. ദുഷ്ടരാണെന്ന് തോന്നിച്ച ആ യോദ്ധാക്കളുടെ അവസ്ഥ പിന്നെ ദയനീയമായിരുന്നു. അവരെല്ലാം രണ്ടുവശത്തുനിന്നും അലറിവന്ന വെള്ളത്തിലകപ്പെട്ട് ഒഴുകിപോയി.
എല്ലാംപെട്ടെന്ന്കഴിഞ്ഞുശാന്തമായി. സ്വപ്നത്തിൽനിന്നുണർന്നപോലെ ചുറ്റുംനോക്കി, അതാ ഞാൻ പഴയപോലെ ഒഴുകുന്നു. നിരാലംബരായ ആ ജനം സുരക്ഷിതരായി മുകളിലെത്തിനിൽക്കുന്നു. എന്തൊരത്ഭുതം തീർച്ചയായും അയ്യാളുടെ കൂടെയുള്ള ആ ദൈവം അത്ര നിസ്സാരക്കാരനല്ല എന്നെ രണ്ടായി മുറിക്കാൻസാധിച്ച ആ ദൈവത്തിന് എന്നെ നശിപ്പിക്കാനും എന്നന്നേക്കുമായി ഇല്ലാതാക്കാനും വേണമെങ്കിൽ സാധിക്കുമെന്ന ചിന്ത അതെന്നെ നടുക്കി. അന്നുവരെ ഉയർത്തിപിടിച്ചിരുന്ന അഹങ്കരത്തിന്റെ കൈകാലുകൾ ഞാൻ വെട്ടി അവിടെ എളിമയുടെ കൈകാലുകൾ വച്ചുപിടിപ്പിച്ചു. അന്നുവരെ അലറിക്കൊണ്ടൊഴുകിയിരുന്ന ഞാൻ ശാന്തമായിട്ടൊഴുകാൻ തുടങ്ങി.
.jpg)
മാത്യു ചെറുശ്ശേരി

