PRAVASI

ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ അഖില ലോകപ്രാർത്ഥനാ ദിനം ആചരിച്ചു

Blog Image

എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില ലോകപ്രാർത്ഥനാ ദിനം മാർച്ച് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചിക്കാഗോ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് പ്രൗഢഗംഭീരമായി ആചരിച്ചു. കൗൺസിൽ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ബിജു യോഹന്നാൻ (കൺവീനർ), ജോയിസ് ചെറിയാൻ (കോഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.  ഈ വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യം, "ഞാൻ നിന്നെ അതിശകരമായി സൃഷ്ടിച്ചിരിക്കുന്നു" (സങ്കീർത്തനം 139:14) ആസ്പദമാക്കി ഡോക്ടർ ഷെറിൻ തോമസ് കൊച്ചമ്മ (ലോമ്പാർഡ് മാർത്തോമ്മാ ചർച്ച്) മുഖ്യ പ്രഭാഷണം നടത്തി. നാം ഓരോരുത്തരും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടും സംരക്ഷിക്കപ്പെട്ടും, സ്നേഹിക്കപ്പെട്ടും ഇരിക്കുന്നു.  ഈ  തിരിച്ചറിവിലേക്ക് നമ്മെ ക്ഷണിക്കുകയും,  ഈ ശ്രേഷ്ഠമായ സത്യം നാം സ്വീകരിക്കപ്പെടുമ്പോൾ, നമ്മുടെ ജീവിത വീക്ഷണങ്ങൾ മാറ്റപ്പെടുകയും നാം തന്നെ പ്രശോഭിതരായി മറ്റുള്ളവരിലേക്ക് പ്രസരിക്കപെടുകയും  ചെയ്യും എന്ന്  കൊച്ചമ്മ ഉൾഘോഷിച്ചു. 2025ലെ അഖില ലോക പ്രാർത്ഥന ദിനം ഉദ്ദേശിച്ചത് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കുക്ക് ദ്വീപിലെ സഹോദരിമാരുടെ  സാംസ്‌കാരിക ഉന്മനം പുറം ലോകത്തെ അറിയിക്കുക എന്നുള്ളതായിരുന്നു. 
മാർത്തോമ്മാ ചർച്ച്  ഗായകസംഘം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും, ഇടവക സേവികാ സംഘം, കുക്ക് ദീപിനെ ആസ്പദമാക്കിയുള്ള സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. 
കൌൺസിൽ സെക്രട്ടറി അച്ചന്കുഞ് മാത്യു, ജോയിന്റ് സെക്രട്ടറി ബെഞ്ചമിൻ തോമസ്, ട്രഷറർ ജോർജ് മാത്യു, മറ്റു കൌൺസിൽ അംഗങ്ങൾ ഉൾപ്പടെ ഏകദേശം 250  പരം ആളുകൾ പങ്കെടുത്തു. പാരിഷ് ഹാളിൽ നടന്ന കാപ്പി സൽക്കാരത്തോടെ അഖിലലോക പ്രാർത്ഥന ദിനം സമാപിച്ചു.

P. R. O's 
സാം  തോമസ്, ജോൺസൻ വള്ളിയിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.