2025 ലെ ചിക്കാഗോ കെ.സി.എസ്സിൻ്റെ ആദ്യത്തെ ഗോൾഡീസ് മീറ്റിംഗ് കഴിഞ്ഞ വ്യാഴാഴ്ച ഏപ്രിൽ 10ന് ഡെസ് പ്ലെയിൻസിൽ ഉള്ള കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് കൂടുണ്ടായി. ഗോൾഡീസ് കോഡിനേറ്റർ ആയ കുര്യൻ നെല്ലാമറ്റം, കമ്മിറ്റി അംഗങ്ങളായ ടോമി പുല്ലുകാട്ട്, ഫിലിപ്പ് എലക്കാട്ട്, മാത്യു കുളങ്ങര, മേയമ്മ വെട്ടിക്കാട്ട് തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകി. ഉച്ചക്ക് 12 മണിയോടുകൂടി ആരംഭിച്ച യോഗത്തിൽ ഏതാണ്ട് അമ്പതിൽപരം ഗോൾഡീസ് മെംബേർസ് പങ്കെടുത്തു. ലിസി ജോയ് ഇണ്ടിക്കുഴി ഹോളിസ്റ്റിക് ഹെൽത്തിനെ ഹെൽത്തിനെകുറിച്ചുള്ള അറിവുകൾ മെമ്പേഴ്സുമായി പങ്കിട്ടു. മീറ്റിങ്ങിൽ പങ്കെടുത്തവർ ഗാനങ്ങൾ ആലപിച്ച് മീറ്റിംഗ് രസകരമാക്കി തീർക്കുകയും, സ്നേഹവിരുന്ന് ആസ്വദിക്കുകയും, ചെയ്തു. സുഹൃത്ത് ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും കൂടുതൽ ആഴത്തിൽ ബന്ധങ്ങൾ പുഷ്ടിപ്പെടുത്തുന്നതിനുമായിട്ടുള്ള ഒരു അവസരമായിരുന്നു എന്ന് ഗോൾഡീസ് മെമ്പേഴ്സ് അഭിപ്രായപ്പെട്ടു.