PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2025 രെജിസ്ട്രേഷൻ ആരംഭിച്ചു

Blog Image

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-ലെ കലാമേള 2025 ഏപ്രിൽ മാസം 5-ആം തീയതി ശനിയാഴ്ച ബെൽവുഡിലുള്ള സെന്റ് തോമസ് സിറോ മലബാർ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് .നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തിൽ വിവിധ ഇനങ്ങളിലായി നൂറു കണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കും .
ഏപ്രിൽ 5-ന് രാവിലെ 8.00 മണിക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി കലാമേള ഉദ്‌ഘാടനം ചെയ്യും. ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രെഷറർ മനോജ് അച്ചേട്ട് , ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് ,ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ് എന്നിവർ അറിയിച്ചു .
കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി കലാമേള ചെയർ പേഴ്സൺ സാറ അനിൽ, പബ്ലിസിറ്റി കൺവീനർ ബിജു മുണ്ടക്കൽ ,കോ ഓർഡിനേറ്റർ വര്ഗീസ് തോമസ് കോ കോർഡിനേറ്റർ ഷൈനി ഹരിദാസ് എന്നിവർ അറിയിച്ചു. മാർച്ച് 23 നാണ് രെജിസ്ട്രേഷൻ അവസാനിക്കുക.എന്നാൽ ലേറ്റ് ഫീ അടച്ച് മാർച്ച് 28 വരെ രജിസ്റ്റർ ചെയ്യാം .മത്സരാർഥികൾക്കുള്ള രെജിസ്ട്രേഷൻ ഫോറം ,പുതുക്കിയ നിയമാവലി ,ഫീസ് അടക്കേണ്ടതിനെ സംബന്ധിച്ച വിവരങ്ങൾ എന്നിവ അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് .രെജിസ്ട്രേഷൻ ഫീസ് zelle മുഖേന cmachicago2020@yahoo.com എന്ന e mail വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.zelle വഴി ഫീസ് അടക്കുന്നവർ ഫീസ് അടക്കുമ്പോൾ റെഫെറൻസ് നമ്പറും മത്സരാർഥിയുടെ പേരും മെമ്മോയിൽ ഉൾപ്പെടുത്തണം .ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കുന്നവർ പങ്കെടുക്കുന്നവരുടെ മുഴുവൻ ഫീസും അടച്ചതിനു ശേഷം റെഫെറൻസ് നമ്പറും ഗ്രൂപ്പ് ലീഡറുടെ പേരും മാത്രം മെമ്മോയിൽ രേഖപ്പെടുത്തിയാൽ മതി. 
വെബ് സൈറ്റ് അഡ്രസ് : cmakalamelakalotsav@gmail.com 
വിശദ വിവരങ്ങൾക്ക് :
സാറ അനിൽ :630 914 0713                                

ബിജു മുണ്ടക്കൽ :773 673 8820

വർഗീസ് തോമസ് :847 909 9744                        

ഷൈനി ഹരിദാസ് :630 290 7143

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.