ചിക്കാഗോ: ശക്തമായ ശീതകാല കൊടുങ്കാറ്റിനെ തുടര്‍ന്ന് ചിക്കാഗോയില്‍ കനത്തമഞ്ഞ് വീഴ്ച തുടരുന്നു. 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടായി. മിഡ്വേ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ചില ഭാഗങ്ങളിലും തടാകത്തിന്റെ മുന്‍വശത്തെ പ്രദേശങ്ങളിലും ഇതുവരെ ആറിഞ്ചിലധികം മഞ്ഞ് വീണിട്ടുണ്ട്.
വിമാനത്താളങ്ങള്‍ അടച്ചുപൂട്ടി. സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വടക്കുപടിഞ്ഞാറന്‍ ഇന്ത്യാനയുടെ ചില ഭാഗങ്ങളിലും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടായി. വൈകുന്നേരം 7:30 ഓടെയാണ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യാനയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്.
പ്രദേശത്തെ എക്സ്പ്രസ് വേകള്‍ വൃത്തിയാക്കാന്‍ ട്രക്കുകള്‍ ഉപയോഗിച്ചെങ്കിലും മഞ്ഞുവീഴ്ചയുടെ തോത് കാരണം പ്രവര്‍ത്തികള്‍ തടസപ്പെട്ടു. മഞ്ഞു വീഴിച ഇനിയും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കനത്ത മഞ്ഞു വീഴ്ചയാണ് ചിക്കാഗോയില്‍ ഉണ്ടാവുന്നതെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍ മൈക്കല്‍ ഡോസെറ്റ് പറഞ്ഞു.