PRAVASI

ഡാളസ് ക്നാനായ കാത്തലിക് അസ്സോസിയേഷൻ്റെ 'പൈതൃകം' '2025 അവിസ്മരണീയമായി

Blog Image

ഡാളസ് : ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് Dallas Fort Worth ന്റെ (KCADFW) 2025 -2026 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും വാലൻ്റൈൻസ് ഡേ ആഘോഷവും "പൈതൃകം 2025" വർണശബളമായ പരിപാടികളോടെ ഫെബ്രുവരി 21 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫാർമേഴ്‌സ് ബ്രാഞ്ചിലെ ക്നായി തൊമ്മൻ ഹാളിൽ നടത്തി.

മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത നടിയും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലെന യുടെ സാന്നിധ്യം പരിപാടിക്ക് ആവേശമുണർത്തി . KCCNA പ്രസിഡൻ്റ് ഷാജി എടാട്ട്, KCCNA സെക്രട്ടറി അജിഷ് പോത്തൻ താമറത്ത്, ജോയിൻ്റ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ, KCCNA ട്രഷറർ സാമോൻ പല്ലാട്ടുമഠം, ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തൊലിക് ഇടവക വികാരി റവ. ഫാ.അ ബ്രഹാം കളരിക്കൽ തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു .

ചെണ്ടമേളത്തിൻ്റെയും താലപ്പൊലിയുടെയും നടവിളിയുടെയും അകമ്പടിയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത് .

ശ്രീ. ബൈജു ആലപ്പാട്ടിൻ്റെ നേതൃത്വത്തിലുള്ള കെ.സി.എ.ഡി.എഫ്.ഡബ്ല്യു എക്‌സിക്യുട്ടീവ് കമ്മിറ്റി പുതുവത്സര തലേന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ട് വർഷത്തേക്ക് അധികാരമേറ്റത് . മുപ്പത്തഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡാളസ് ഫോർട്ട് അസോസിയേഷൻ ഈ മെട്രോപ്ലെക്സിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ഞൂറോളം വരുന്ന ക്നാനായ കുടുബങ്ങളെ ചേർത്തുനിർത്തിക്കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നു. അതിൽ ഏറെയും ക്നാനായ പാരമ്പര്യം ഊട്ടി ഉറപ്പിക്കുന്നതിനും സാംസ്‌കാരിക ഉന്നമനത്തിനും പുതു തലമുറയെ പാരമ്പര്യത്തിൽ അടിയുറപ്പിച്ചു വളർത്തിയെടുക്കുന്നതിനും ലക്ഷ്യം ഇട്ടുള്ളവയാണ്.

KCADFW പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിസ് ലെന പൈതൃകം '2025 ൻറെ ഉത്‌ഘാടനം നിർവഹിച്ചു. ലോകത്തിൽ എവിടെച്ചെന്നാലും ക്നാനായക്കാരുടെ ഒത്തൊരുമയും സഹകരണവും എന്നെ ആശ്ചര്യപ്പെടുത്തിയെന്നു ലെന പറഞ്ഞു . ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് വികാരി റെവ. ഫാ. അബ്രഹാം കളരിക്കൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി . KCCNA പ്രസിഡന്റ് ഷാജി എടാട്ട് മുഖ്യ പ്രാഭാക്ഷണം നടത്തി. KCCNA യുടെ പബ്ലിക് റിലേഷന്സ് ഓഫീസർകൂടിയായ ബൈജു ആലപ്പാട്ടിന്റെ നേതൃത്ത്വം ഡാളസ് ക്നാനായ അസോസിയേഷന് ഒരു മുതൽ കൂട്ടാകുമെന്നു ഷാജി എടാട്ട് പറഞ്ഞു. ഡാളസ് കമ്മ്യൂണിറ്റിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ സംഭാവനകൾ KCCNA യുടെ മികച്ച പ്രവത്തനങ്ങൾക്കു വളെരയധികം സഹായകമായിയെന്നും ഷാജി എടാട്ട് പ്രസ്താവിച്ചു.

KCCNA സെക്രട്ടറി അജിഷ് പോത്തൻ താമറത്ത്, ജോയിൻ്റ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ, KCCNA ട്രഷറർ സാമോൻ പല്ലാട്ടുമഠം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു . KCADFW വൈസ് പ്രസിഡന്റ് ജോബി പഴുക്കായിൽ സ്വാഗതവും സെക്രട്ടറി ബിനോയ് പുത്തെൻമഠത്തിൽ നന്ദിയും പറഞ്ഞു .

KCADFW ജോയിൻറ് സെക്രട്ടറി അജീഷ് മുളവിനാൽ ,ട്രഷറർ ഷോൺ ഏലൂർ , വിമെൻസ് ഫോറം പ്രസിഡന്റ് ലിബി എരിക്കാട്ടുപറമ്പിൽ ,നാഷണൽ കൗൺസിൽ മെംബേർസ് ബിബിൻ വില്ലൂത്തറ,ജിജി കുന്നശ്ശേരിയിൽ ,സേവ്യർ ചിറയിൽ ,സിൽവെസ്റ്റർ കോടുന്നിനാം കുന്നേൽ ,ലൂസി തറയിൽ,തങ്കച്ചൻ കിഴക്കെപുറത്തു ,സുജിത് വിശാഖംതറ, കെവിൻ പല്ലാട്ടുമഠം Dr.സ്റ്റീഫൻ പോട്ടൂർ യുവജനവേദി പ്രസിഡന്റ് റോണി പതിനാറുപറയിൽ KCYL പ്രസിഡന്റ് ആരോൺ കൊച്ചാനയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കെസിഎഡിഎഫ്‌ഡബ്ല്യുവിൻ്റെയും അതിൻ്റെ ഉപസംഘടനകളായ വിമൻസ് ഫോറം, കെസിവൈഎൽ, യുവജനവേദി, കിഡ്‌സ് ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെതു . പരിപാടിയുടെ ഭാഗമായി ഡാലസ് വിമൻസ് ഫോറം യുവജനവേദി, കിഡ്‌സ് ക്ലബ്, കെസിവൈഎൽ എന്നിവയുടെ സഹകരണത്തോടെ വിവിധ വിനോദ ഗെയിമുകളും കലാ പരിപാടികളും ഉൾക്കൊള്ളുന്ന വാലൻ്റൈൻസ് ഡേ ആഘോഷങ്ങൾ നടന്നു . കൂടാതെ, KCADFW-ൻ്റെ മുൻ പ്രസിഡൻ്റുമാരെയും, KCCNA എക്സിക്യൂട്ടീവുകൾ എന്നിവരെ ആദരിച്ചു . ഡാളസിൽ നിന്നുള്ള വിമൻസ് ഫോറം നാഷണൽ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം,യുവജനവേദി നാഷണൽ സെക്രട്ടറി ലൂക്ക് കുന്നേൽ ,KCYL നാഷണൽ ട്രഷറർ മിഷേൽ പറമ്പേട്ട് KCYL ടെക്സാസ് RVP റെയ്‌ന കാ രക്കാട്ടിൽ എന്നിവരെയും ആദരിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.