PRAVASI

ഡാലസ് റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ മൂന്നാമത് വാർഷിക ടൂർണമെന്റ് ‘റെയിഡേഴ്സ് കപ്പ് – 2025’

Blog Image

ഡാലസ് : ഡാലസ്, ടെക്‌സാസിൽ ആസ്ഥാനമാക്കിയ റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ വാർഷിക ടൂർണമെന്റ് ‘റെയിഡേഴ്സ് കപ്പ് 2025’ ഏപ്രിൽ 26 മുതൽ മേയ് 3 വരെ കോപ്പൽ സാൻഡി ലേക്ക് ഗ്രൗണ്ടിൽ അരങ്ങേറുന്നു.

2016-ൽ ഡാലസിലെ മലയാളി യുവാക്കളാൽ ആരംഭിച്ച റെയിഡേഴ്സ് ക്ലബ്ബിന് ഇപ്പോൾ 50-ലധികം സജീവ അംഗങ്ങളുണ്ട്. 2023-ൽ ക്ലബ്ബ് അംഗങ്ങൾക്കിടയിലെ സൗഹൃദ മത്സരമായി തുടങ്ങിയ റെയിഡേഴ്സ് കപ്പ്, പിന്നീട് വിപുലീകരിച്ചു UTD വിദ്യാർത്ഥികൾക്കും മറ്റും അവസരം നൽകുന്നതിലൂടെയും, ഡാലസ് ഭാഗത്തെ വിവിധ ക്രിക്കറ്റ് ടീമുകളെയും ഉൾപ്പെടുത്തുന്നതിലൂടെയും വലിയ തലത്തിലേക്ക് ഉയർന്നു.

ഈ വർഷം 6 ടീമുകളിലായി 120-ലധികം കളിക്കാർ രണ്ട് ഗ്രൂപ്പുകളായി മത്സരത്തിലേക്ക് ഇറങ്ങുന്നു.

ഏപ്രിൽ 26-ന് വൈകിട്ട് 4 മണിക്ക്, ആദ്യ മത്സരം റെയിഡേഴ്സ് റെഡ് vs റെയിഡേഴ്സ് ബ്ലൂ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും രാത്രിയും പകലും ആയിട്ട് ആണ് ക്രമീകരിച്ചിരിക്കുന്നത്.

ഫൈനൽ മത്സരം മേയ് 4-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സാൻഡി ലേക്ക് ഗ്രൗണ്ടിൽ നടക്കും.

വിജയികൾക്ക് Shiju Financials നൽകി വരുന്ന എവർറോളിംഗ് വിന്നേഴ്‌സ് കപ്പ് പുരസ്കാരമായി ലഭിക്കും.

Beam Real Estate സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും രണ്ടാമതായി വരുന്ന ടീമിന് നൽകപ്പെടും.

ഇതിനുപുറമെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബോളർ, മികച്ച വിക്കറ്റ് കീപ്പർ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ എന്നിവർക്കും ട്രോഫികൾ നൽകപ്പെടും.

ഈ വർഷത്തെ പ്രധാന സ്പോൺസർമാർക്ക് ക്ലബ് മാനേജ്മെന്റ് നന്ദി അറിയിച്ചു:

Quality Roofing, Lords Indoor Sports, Orchid Care Home, Palm India Restaurant.

ഡാലസ്‌ ഫോർട്ട്‌ വർത്ത് മേഖലയിൽ താമസിക്കുന്ന എല്ലാ ക്രിക്കറ്റ് പ്രേമികളിയും ഈ ക്രിക്കറ്റ് മത്സര ആഘോഷത്തിൽ പങ്കെടുക്കാനും പരിപാടിയെ വിജയകരമാക്കാനും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

                •             അരുൺ: +1 (469) 783-4265

                •             അമിത്: +1 (516) 849-8974

                •             ഷിനോദ് : +1 (469) 766-0455


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.