കുവൈറ്റിലെ മലയാളി നഴ്സ് ദമ്പതികളുടെ മരണം. ഭർത്താവ് സൂരജ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പോലീസ് റിപ്പോർട്ട്. ഇരുവരും പരസ്പരം കുത്തി കൊലപ്പെടുത്തിയതാണെന്നായിരുന്നു ആദ്യത്തെ വിവരം. കൂടുതൽ പരിശോധനയിൽ ഇത് തെറ്റാണെന്ന് സൂചിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ നഴ്സുമാരായിരുന്നു. സൂരജ് ബാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിൻ്റെ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സുമായിരുന്നു.ഇരുവരും തമ്മിൽ വഴക്കിടുന്ന ശബ്ദവും ഇടയ്ക്ക് ബിൻസിയുടെ നിലവിളിയും കേട്ടതായി അയൽക്കാർ പറയുന്നു. വാതിൽ അടച്ചിരുന്നതിനാൽ ഇടപെടാൻ സാധിച്ചില്ലത്രേ.സംശയത്തെ തുടർന്ന് അയൽവാസികൾ വിവരം സെക്യൂരിറ്റിയെ അറിയിച്ചു. തുടർന്ന് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ഇവരുടെ അപ്പാർട്ടമെൻ്റ് വാതിൽ തട്ടിയെങ്കിലും തുറന്നില്ല. തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തുന്നത്.

ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത് നിലയിലായിരുന്നു. ഓസ്ട്രേലിയയിലേക്ക് പോകാൻ ഇരുവരും യാത്രക്കക്ക് തയ്യാറെടുക്കു ന്നതിനിടയിലാണ് സംഭവം. മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത ശേഷം കഴിഞ്ഞ ദിവസമാണ് ഇവർ കുവൈറ്റിലേക്ക് മടങ്ങിയെത്തിയത്

