ന്യൂജേഴ്‌സി: അമേരിക്കയിലെ സീറോ മലബാര്‍ രൂപത ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന സീറോ മലബാര്‍ രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മെയ് 23 മുതല്‍ 25 വരെ തീയതികളില്‍ ന്യൂ ജഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ (St. Thomas Syro Malabar Catholic Church, Somerset, NJ) വച്ച് നടത്തപ്പെടും.
ചിക്കാഗോ സിറോമലബാര്‍ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ യൂഖരിസ്റ്റിക് കോൺഗ്രസിലൂടെ ദൈവം നമ്മുക്ക് നൽകിയ നിരവധിയായ നന്മകൾക്ക് നന്ദി പറയാനും, ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതി ആരാധനകൾ അർപ്പിക്കാനും, ദൈവാനുഭവങ്ങൾ പങ്കുവെക്കാനും ബിഷപ്പുമാരും വൈദികരും സന്യസ്തരും അൽമായരുമുള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുചേരും.
പ്രശസ്ത ആത്മീയ നേതാക്കളുടെ സാന്നിധ്യമാണ് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍, ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയി അലപ്പാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്യ മെത്രാന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്, പ്രമുഖ വചന പ്രഘോഷകനും, ഇന്ത്യയിലെ മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരോടൊപ്പം പ്രശസ്ത പ്രഭാഷകരായ ഡോ.സ്‌കോട്ട് ഹാന്‍, ഡോ.ലോറന്‍സ് ഫെയിന്‍ഗോള്‍ഡ്, അലക്സ്സ് ഗോട്ടേ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
1986-ല്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് മാറിയ മുന്‍ പ്രെസ്ബിറ്റീരിയന്‍ ശുശ്രൂഷകനാണ് ഡോ.സ്‌കോട്ട് ഹാന്‍. തിരുവെഴുത്തും കത്തോലിക്കാ വിശ്വാസവും സംബന്ധിച്ച വിഷയങ്ങളില്‍ ലോകം അറിയപ്പെടുന്ന പ്രഭാഷകനും പ്രശസ്ത ഗ്രന്ഥകാരനുമാണ്. ഡോ. ലോറന്‍സ് ഫെയിന്‍ഗോള്‍ഡ് ആവേ മരിയ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസര്‍ ആണ്. വിശുദ്ധ തോമസ് അക്വിനാസിന്റെ ദൈവശാസ്ത്രവും തത്വശാസ്ത്രവും, പ്രകൃതിയും കൃപയും തമ്മിലുള്ള ബന്ധം, കത്തോലിക്കാ വിശ്വാസത്തിന്റെ ജൂത പരമ്പര്യങ്ങള്‍ എന്നിവയാണ് പ്രധാന ഗവേഷണ വിഷയങ്ങള്‍. പ്രചോദനപ്രദവും നർമ്മത്തിൽ ചാലിച്ച പ്രഭാഷണങ്ങളിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രഗത്ഭ വാഗ്മിയാണ് അലക്സ്സ് ഗോട്ടേ.
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും ഈ ഒത്തുചേരല്‍, കത്തോലിക്കാ വിശ്വാസത്തിന്റെ സത്തയും ഉറവിടവും ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ്.
ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ കാണുന്ന യേശുവിന്റെ ശക്തിയുടെയും അവയിലൂടെ ലഭിച്ച അനേകം രോഗശാന്തിയുടെയും അനുഭവം പങ്കുവയ്ക്കുന്നതിനും ഈ കോണ്‍ഗ്രസ്സ് വേദിയാവും.
വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, പ്രബോധനങ്ങള്‍, ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ആ യിരത്തിലധികം വിശ്വാസികൾ പെങ്കെടുക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്സിബിഷന്‍ തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. പാപമോചനത്തിനും രോഗശാന്തിക്കായുള്ള അഭിഷേകത്തിനുള്ള അവസരംകൂടിയാണിത്.
1881-ല്‍ ആരംഭിച്ച ആന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെ തുടര്‍ന്ന് അന്താരാഷ്ട്രവും ദേശീയവുമായ ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ ലോകമെമ്പാടും സംഘടിപ്പിക്കപ്പെടുകയും, വിശ്വാസികള്‍ക്കിടയില്‍ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ആഴമുള്ള പഠനത്തിനും, വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ് നേടുന്നതിനും കാരണമാവുകയും ചെയ്തു. തുടര്‍ന്ന് 1897 നവംബര്‍ 28-ന്, പോപ്പ് ലിയോ പതിമൂന്നാമന്‍ സെന്റ് പാസ്‌കല്‍ ബൈലോനെ ദിവ്യകാരുണ്യ കോണ്‍ഗ്രസുകളുടെയും അസോസിയേഷനുകളുടെയും പരിപാലകനായി പ്രഖ്യാപിച്ചു.
2025-ലെ സീറോ മലബാര്‍ രൂപതാ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വിശ്വാസത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും ഒരു അദ്വിതീയ അവസരമാണ്. ആത്മീയ ജീവിതത്തില്‍ വളരാനും ദിവ്യകാരുണ്യത്തിന്റെ മഹത്വം മനസിലാക്കി യേശുവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഒരുമിച്ച് ആരാധിക്കാനുമുള്ള ഈ അവസരം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ രൂപതയിലെ വിശ്വാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
https://youtu.be/1P2xyl5cnik?feature=shared
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.smeucharisticcongress.us/registration
കമ്മിറ്റി കോർഡിനേറ്റർസ്
റവ. ഫാദർ ആൻ്റണി പുല്ലുകാട്ട് സേവ്യർ (വികാരി)
ബോബി വർഗീസ് (ട്രസ്റ്റീ) (201 927 2254)
ഇവൻറ് രജിസ്ട്രേഷൻ:
മിനേഷ് ജോസഫ് (201 978 9828)
ടോണി മാങ്ങൻ (347 721 8076 )
ലിസ് മാത്യു (203 524 0129 )
സാലി സിറിയക് (908 635 3007)
റീനു ജേക്കബ് (732 804 0456 )
ആദിത്യ ജോസ് (708 973 8675)
ബെറ്റിന ഷാജു (443 917 8417)
വെബ്: https://www.stthomassyronj.org
MAJOR ARCH BISHOP MAR RAPHEL THATTIL
BISHOP MAR JOY ALAPPATT
MAR JACOB ANGADIATH