കാത്തിരിപ്പ് (കവിത-ഡോ.വീനസ്)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 January 2022

കാത്തിരിപ്പ് (കവിത-ഡോ.വീനസ്)

പുതുവർഷംമുന്നിൽവന്നുനിന്നീടുമ്പോൾ
മനസ്സുനിറയുന്നു പലവിധ ചിന്തയാൽ,
ഇനി വരും നാളു നമ്മൾക്കു നൽവതു
നന്മയോ അതോ, തിന്മതൻ നൊമ്പരം?
മിഴി തുറന്നു ഞാൻ വൃഥയാർന്നു നിൽക്കവേ,
മനസ്സു ചൊല്ലുന്നുചുറ്റിലുംനോക്കുവാൻ,
കണ്ണും കാതും തുറന്നു വച്ചീടുവാൻ,
നല്ല ചിന്തയാൽ മനസ്സുനിറയ്ക്കുവാൻ!
ഇരുളു മൂടുമീ വീഥിതന്നറ്റത്തും,
തെളിയുന്നുണ്ടു,ചിരാതിലെകൈത്തിരി
നന്മയിന്നും മരിച്ചില്ലെന്നോതുന്ന,
നേർത്തൊരീണത്തിൽ ഗീതകം കേട്ടിടാം,
അത്യപൂർവ്വമായെങ്കിലും കണ്ടിടാം,
നന്മയാലാർദ്രമാകും മനസ്സുകൾ,
നേർവഴി ചൂണ്ടിക്കാട്ടും ഗുരുക്കന്മാർ,
സ്നേഹപ്പൂങ്കുയിൽ പാട്ടിൻ്റെ ഈരടി.
നിരാശതൻ നിഴലുകൾ വീഴാത്ത നീൾവഴി,
പുണ്യത്തിൻ പൂമഴ,പുഞ്ചിരിവസന്തവും,
കാത്തിരിക്കുംകൺകോണിൽതെളിയുന്ന
പ്രത്യാശപ്പൊൻതിരിനാളത്തിൻദ്യുതിയതും,
കാത്തിരുന്നിടാംനന്മതൻനാളേയ്ക്കായ്
കാതോർത്തിരുന്നിടാംസ്നേഹഗീതത്തിനായ്,
മുറിവുണക്കുന്നസ്നേഹലേപനത്തിന്നായ്,
ഭൂവിനെ സ്വർഗ്ഗമാക്കുന്നനാളെയ്ക്കായ്

ഡോ.വീനസ്