കുറവിലങ്ങാട്:കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന കൊച്ചു ഗ്രാമത്തെ വികസനത്തിലേക്ക് നയിക്കുകയും രാഷ്ട്രീയ സാമൂഹ്യ സാമുദായിക രംഗങ്ങളിൽ നേതൃത്വം വഹിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ മഹത് വ്യക്തികളുടെ ഓർമ്മകൾ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ഒരുങ്ങുകയാണ് ഇ.ജെ. ലൂക്കാസ് എള്ളങ്കിൽ എക്സ് എം.എൽ എ ചാരിറ്റബിൾ ട്രസ്റ്റ്. ഉഴവൂരിൽ നാല് ശതാബ്ദങ്ങൾക്ക് മുൻപ് സെൻ്റ് സ്റ്റീഫൻസ് ദൈവാലയം നിർമ്മിച്ച കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരുടെയും, ഉഴവൂരിന്റെ എല്ലാ വികസനങ്ങൾക്കും വർഷങ്ങൾക്കു മുൻപ് അടിസ്ഥാനമിട്ട ചാഴികാട്ട് ജോസഫ് സാറിന്റെയും, ഉഴവൂരിൽ നിന്നും വിശ്വ പൗരന്റെ പദവിയിലേക്കുയർന്ന മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെയും, രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ . E.J ലൂക്കോസ് എള്ളങ്കിൽ Ex MLA യുടെയും അർദ്ധ കായ പ്രതിമകളുടെ അനാച്ഛാദനം ഉഴവൂർ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപം മെയിൻ റോഡ് സൈഡിൽ പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഗാലറിയിൽ സ്ഥാപിയ്ക്കും. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തായി ഉഴവൂർ പള്ളിയുടെയും,ഉഴവൂരിനെ സ്നേഹിക്കുന്ന ജനങ്ങളുടെ പങ്കാളിത്തത്തോടെ ഇ ജെ. ലൂക്കോസ് എള്ളങ്കിൽ എക്സ് എം.എൽ എ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വം നൽകി ഒന്നേകാൽ കോടിയിൽ അധികം രൂപ മുതൽമുടക്കി ചുറ്റിലും ഗ്യാലറി,വ്യായാമത്തിനുള്ള നടപ്പാത, ഫ്ലഡ് ലൈറ്റുകൾ വി.ഐ പി പവലിയൻ എന്നിങ്ങനെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി കേരളത്തിലെ തന്നെ മികച്ച ഫുട്ബോൾ സ്റ്റേഡിയമായി നിർമ്മാണം പൂർത്തിയാക്കിയ ഇ ജെ ലൂക്കോസ് എള്ളങ്കിൽഎക്സ് എം.എൽ എ മെമ്മോറിയൽ സ്റ്റേഡിയത്തിന്റെ ഉൽഘാടനവും സംയുകതമായി ഏപ്രിൽ ആറാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ഉഴവൂരിൽ നടത്തപെടുന്നു മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ
കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്
ഫ്രാൻസിസ് ജോർജ് എംപി,പി ജെ ജോസഫ് എംഎൽഎ,അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,തോമസ് ചാഴിക്കാടൻ എക്സ് എം പി,
രാജു ജോൺ ചിറ്റേത്ത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്,
ഫാ. തോമസ് ആനിമൂട്ടിൽ വികാരി ജനറൽ കോട്ടയം അതിരൂപത,
ഫാ. അലക്സ് ആക്കപ്പറമ്പിൽ ഉഴവൂർ പള്ളി വികാരി,
കെ എം ജോസഫ് അഞ്ചക്കുന്നത്ത് മാനേജിങ് ട്രസ്റ്റി, എന്നിവർ പ്രസംഗിക്കും. യോഗാനന്തരം സംഗീത കലാവിരുന്നും ഉണ്ടാകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
E J LUKOSE Ex MLA