PRAVASI

ഇ.ജെ.ലൂക്കോസ് എള്ളങ്കിൽ മെമ്മോറിയൽ സ്റ്റേഡിയം ഉഴവൂരിന് സമർപ്പിച്ചു

Blog Image

ഇ ജെ ലൂക്കോസ് എള്ളങ്കിൽ (Ex MLA) മെമ്മോറിയൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഉഴവൂരിന്റെ വളർച്ചയ്ക്ക് കാരണ ഭൂതരായ നാല് മഹാരഥന്മാരുടെ അർദ്ധകായ പ്രതിമകളുടെ അനാച്ഛാദനവും സംയുക്തമായി ഉഴവൂരിൽ കൊണ്ടാടി.ഉഴവൂർ ജനാവലിയുടെയും, എള്ളങ്കിൽ കുടുംബത്തിന്റെയും സഹകരണത്തോടെ ശ്രീ. ഇ ജെ ലൂക്കോസ് എള്ളങ്കിൽ (Ex. MLA ) മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒന്നേകാൽ കോടിയിലധികം രൂപ ചിലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്.

മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ പ്രതിമ കൃഷി മന്ത്രി ശ്രീ. P പ്രസാദും, മുൻ MLA ഇ ജെ ലൂക്കോസിന്റെ പ്രതിമ മുൻമന്ത്രി ശ്രീ. പി ജെ ജോസഫും, നാല് ശതാബ്ദങ്ങൾക്ക് മുമ്പ് ഉഴവൂരിൽ സെന്റ് സ്റ്റീഫൻസ് ദേവാലയം നിർമ്മിച്ച കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരിന്റെ പ്രതിമ കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാദർ തോമസ് ആനിമൂട്ടിലും, കടുത്തുരുത്തിയുടെ പ്രഥമ MLA ജോസഫ് ചാഴികാട്ടിലിന്റെ പ്രതിമ മുൻമന്ത്രി ശ്രീ. കെ സി ജോസഫും അനാച്ഛാദനം ചെയ്തു.

അതിനു ശേഷം സ്റ്റേഡിയത്തിലേക്ക് നടത്തിയ പദഘോഷയാത്ര ശ്രീ.ചാണ്ടി ഉമ്മൻ MLA യും ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു.

ട്രസ്റ്റ് രക്ഷാധികാരി മോൻസ് ജോസഫ് MLA അധ്യക്ഷത വഹിച്ച പൊതുയാഗം കൃഷി മന്ത്രി ശ്രീ. P പ്രസാദ് ഉദ്‌ഘാടനം ചെയ്യുകയും കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്അ നുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. ആരോഗ്യ കേരളത്തിന് അനിവാര്യമായ കളിക്കളങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യക മന്ത്രി ഊന്നിപ്പറയുകയുണ്ടായി.

നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദഘാടനം മുൻമന്ത്രി ശ്രീ. പി ജെ ജോസഫും, ഫ്ലഡ് ലൈറ്റുകളുടെ ഉദ്‌ഘാടനം എം പി ശ്രീ. ഫ്രാൻസിസ് ജോർജ്ജും, സ്റ്റേഡിയത്തിനു ചുറ്റുമുള്ള നടപ്പാതയുടെ ഉദ്‌ഘാടനം MLA ശ്രീ. മാണി സി. കാപ്പനും നിർവഹിച്ചു.

സമ്മേളനത്തിൽ മുൻ MP ശ്രീ. തോമസ് ചാഴികാടൻ, കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാദർ തോമസ് ആനിമൂട്ടിൽ, ഉഴവൂർ പള്ളി വികാരി റവ. ഫാദർ അലക്സ് ആക്കപ്പറമ്പിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. രാജു ജോൺ ചിറ്റേത്ത്, ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ശ്രീ. കെ എം തങ്കച്ചൻ, ശ്രീ സെനിത്ത് ലൂക്കോസ് എള്ളങ്കിൽ എന്നിവർ പ്രസംഗിച്ചു.

ട്രസ്റ്റ് ബോർഡ് മെമ്പർ ശ്രീ. സാബു കോയിത്തറയുടെ ആമുഖ പ്രസംഗത്തോടെ ട്രസ്റ്റ് അംഗങ്ങൾ സ്റ്റേഡിയം സമർപ്പണം നടത്തി.
സ്പോർട്സ് ഗുഡ്‌സ് കൈമാറ്റം ഏഷ്യൻ ആം റെസ്‌ലിങ് ചാമ്പ്യൻ ബൈജു ലൂക്കോസ് നിർവഹിച്ചു .ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ശ്രീ കെ എം ജോസഫ് അഞ്ചക്കുന്നത്ത് സ്വാഗതവും ജനറൽ കൺവീനറും നിര്‍മ്മാണ കമ്മിറ്റി കൺവീണറുമായ ശ്രീ. സജോ വേലിക്കെട്ടേല്‍ നന്ദിയും പ്രകാശിപ്പിച്ചു ഇ.ജെ ലൂക്കോസ് എള്ളങ്കിൽ (Ex. MLA) മെമ്മോറിയല്‍ ചാരിറ്റബള്‍ ട്രസ്റ്റ് അംഗങ്ങൾ ചടങ്ങുൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിനു ശേഷം ശ്രവണ മധുരമായ നാഗര്‍ കോവില്‍ നൈറ്റ് ബേര്‍ഡ്സിന്റെ കലാ സന്‍ധ്യയും ഉണ്ടായിരുന്നു.

കൃഷി മന്ത്രി ശ്രീ. P പ്രസാദ്, മുൻമന്ത്രിമാരായ ശ്രീ. പി ജെ ജോസഫ്, കെ സി ജോസഫ്, MLA മാരായ ശ്രീ. മോൻസ് ജോസഫ്, ശ്രീ. മാണി സി കാപ്പൻ, ശ്രീ. ചാണ്ടി ഉമ്മൻ,MP ശ്രീ. ഫ്രാൻസിസ് ജോർജ്, മുൻ MP ശ്രീ. തോമസ് ചാഴികാടൻ, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാദർ തോമസ് ആനിമൂട്ടിൽ, ഉഴവൂർ പള്ളി വികാരി റവ. ഫാദർ അലക്സ് ആക്കപ്പറമ്പിൽ, ശ്രീ സെനിത്ത് ലൂക്കോസ് എള്ളങ്കിൽ, ശ്രീ കെ എം ജോസഫ് അഞ്ചക്കുന്നത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജു ജോൺ ചിറ്റേത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. പി എം മാത്യു, ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ശ്രീ.കെ എം തങ്കച്ചൻ, ഇ.ജെ ലൂക്കോസ് എള്ളങ്കിൽ ചാരിറ്റബള്‍ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ ഉദ്ഘാടന വേദിയിൽ

E J LUKOSE Ex MLA

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.