ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു.
വികാരി ഫാ.എബ്രഹാം മുത്തോലത്ത് , അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു.
ഓർശലേം തെരുവീഥികളിൽ കഴുത പുറത്തു എഴുന്നള്ളിയ യേശു നാഥന് ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചുകൊണ്ട് പ്രാര്ഥനാനിര്ഭരമായ കുരുത്തോല പ്രദിക്ഷിണവും ഉണ്ടായിരുന്നു.
ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ,എസ് .ജെ .സി .സിസ്റ്റേഴ്സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ ,അൾത്താര ശുശ്രുഷികൾ,ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.