മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ 200 കോടി തിളക്കത്തിൽ. ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടം നേടി ചിത്രം. വിവാദങ്ങളെയെല്ലാം കാറ്റില് പറത്തിക്കൊണ്ടാണ് ചിത്രം 200 കോടിയെന്ന നേട്ടത്തിലേക്ക് കുതിച്ചിരിക്കുന്നത്. മോഹൻലാലാണ് ഈ വിവരം ആദ്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ചുദിവസത്തിനുള്ളിലാണ് എമ്പുരാൻ 200 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്.
മോഹൻലാലാണ് ഈ വിവരം ആദ്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. തുടർന്ന് പൃഥ്വിരാജ് അടക്കമുള്ള മറ്റുള്ളവരും സന്തോഷം പങ്കിട്ടു. "എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്ന്" പ്രത്യേക പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ കുറിച്ചു. നേരത്തേ 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. അതേസമയം, ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെത്തുടർന്ന് ചിത്രത്തിൽനിന്ന് മൂന്ന് മിനിറ്റ് നീക്കംചെയ്തിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം.
മാർച്ച് 27 ന് രാവിലെ 6 മണിയോടെയാണ് തീയേറ്ററുകളിലെത്തിയത്. സിനിമ വിവാദങ്ങൾക്ക് തിരികൊളുത്തിയപ്പോൾ മോഹൻലാൽ അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചപ്പോഴും മുരളി ഗോപി ഇത് വരെ സംഭവത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ശ്രീ ഗോകുലം മൂവീസ്, ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസാണ് എമ്പുരാൻ.