ചിക്കാഗോ: ഗില്‍ഗാല്‍ പെന്തക്കോസ്തൽ അസംബ്ലി സഭാംഗമായ ബ്രദർ ജോൺ വർഗീസ് (കുഞ്ഞുമോൻ 84) അന്തരിച്ചു . പരേതരായ പാസ്റ്റർ വി ജെ വർഗീസിന്റെയും (മൊട്ടക്കൽ പാപ്പച്ചൻ) ശോശാമ്മ വർഗീസിന്റെയും മകനാണ് പരേതൻ. ബേബീസ് വർഗ്ഗീസ് ആണ് ഭാര്യ. പോൾ വർഗീസ്, ജോർജ് വർഗീസ്, ജിലു ജോർജ് എന്നിവർ മക്കളും ജിൻസി വർഗ്ഗീസ്, സാബു ജോർജ് എന്നിവർ മരുമക്കളുമാണ്. സോണിയ, സൈറ, മാത്യു, തിയോ,ഗ്രേസ് എന്നിവരാണ് കൊച്ചുമക്കൾ. ഏലിയാമ്മ ചാക്കോ, ഉമ്മൻ വർഗീസ്, ജോർജ് വർഗീസ്, ജേക്കബ് വർഗീസ്, ഡോക്ടർ അലക്സാണ്ടർ വർഗീസ്, ടൈറ്റസ് വർഗീസ്, പാസ്റ്റർ എബ്രഹാം വർഗീസ്, പരേതരായ എം വി സാമുവേൽ, ശോശാമ്മ വർക്കി, മറിയാമ്മ ഈശോ എന്നിവർ സഹോദരങ്ങളാണ്.
എറണാകുളം ഇന്ത്യൻ ഓയിൽ കമ്പനിയുടെ സീനിയർ മാനേജരായി സേവനമനുഷ്ഠിച്ച പരേതൻ എറണാകുളം ഐപിസി ഹെബ്‌റോൻ സഭാഗം ആയിരുന്നു. 1985 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ചിക്കാഗോ റഷ് നോർത്ത് ഷോർ ഹോസ്പിറ്റൽ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ ദീർഘകാലം ജോലി ചെയ്തു. ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ജോയിൻ കൺവീനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മെമ്മോറിയൽ സർവീസ് മാർച്ച് 21 വെള്ളിയാഴ്ച 5 മണിക്ക് Willow Creek Community Church Northshore ( 2200 Shermar Road, Glenview) ചർച്ചിൽ ആരംഭിക്കും. ശവസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10 മണിക്ക് അവിടെ ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിതേരിയിൽ സമാപിക്കും.
ജോൺ വർഗീസ്