ഓക്പാര്‍ക്ക്: ഓക്പാര്‍ക്ക് സെ.ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഈ വര്‍ഷം മെയ് 3, 4 (ശനി, ഞായര്‍) ദിവസങ്ങളില്‍ കൊണ്ടാടുന്നതിന് ദൈവത്തില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവകയുടെ മുന്‍ വികാരി റവ.ഫാ. കെ.കെ. തോമസ് കറുകപ്പടിയില്‍ (മണര്‍കാട്) നേതൃത്വം നല്കുന്നതാണ്.
മെയ് 3-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കണ്‍വന്‍ഷന്‍ ഗാനങ്ങള്‍, സുവിശേഷ പ്രസംഗം, ആശീര്‍വാദം, ഡിന്നര്‍ എന്നിവയും മെയ് 4-ന് ഞായറാഴ്ച രാവിലെ 9.30-ന് റവ.ഫാ. കെ.കെ. തോമസ് കറുകപ്പടിയിലിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാല്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്. പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. ലിജു പോള്‍, അസോസിയേറ്റ് വികാരി റവ.ഫാ. മാത്യു വര്‍ഗീസ് കരിന്തലയ്ക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാമ്മന്‍ കുരുവിള 630 205 8887 (വൈസ് പ്രസിഡണ്ട്), ജോര്‍ജ് കെ. ജോയി 224 610 9652 (സെക്രട്ടറി), ജിബിന്‍ ജേക്കബ് 848 248 9288 (ട്രഷറര്‍).