നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി ക്രിസ്മസ് ദിനത്തിൽ ഇരു കൈകളും കുപ്പി പ്രാർത്ഥനാ നിരതനായി ഡൽഹി പട്ടണത്തിൽ ഉള്ള ആരാധന ആലയത്തിൽ നിൽക്കുന്ന കാഴ്ച എത്ര മനോഹരമാണ്. രാജ്യത്തിൻെ്് സാരധി അകത്ത് പ്രാർത്ഥനയിൽ, പുറത്ത് അനുചരന്മാർ ആക്രോശിച്ചുകൊണ്ട് കൊച്ചു കേരളം തുടങ്ങി, കാശ്മീർ വരെ ഇന്ത്യയുടെ മുക്കിലും, മൂലയിലും ഇക്കഴിഞ്ഞ ക്രിസ്തുമസിന് ക്രിസ്ത്യാനികളെ വേട്ടയാടി. സാധുക്കളും, നിർധനരുമായ ക്രിസ്ത്യാനികൾ വടക്കേ ഇന്ത്യയുടെ ഗ്രാമങ്ങളിൽ തല്ലി ചതയ്ക്കപ്പെട്ടു. അവരുടെ ക്രൈസ്തവ ആലയങ്ങളും, അലങ്കാരങ്ങളും അടിച്ചൂടയ്ക്കുകയും അഗ്ഗിരയാക്കുകയും ചെയ്യുന്ന ക്രൂരത കണ്ണുകൾക്കു മുമ്പിൽ നാം കണ്ടു കഴിഞ്ഞു. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലത്ത മനുഷ്യമൃഗങ്ങൾ നടമാടുന്ന ഇന്ത്യ.
കുഷ്ഠരോഗികളെ ഒരായുസ്സ് മുഴുവൻ പരിചരിച്ച് ഇന്ത്യയുടെ മണ്ണിൽ ജീവിതം ഉഴിഞ്ഞുവച്ച ഗ്രഹാം സ്റ്റൈയിസിനെയും, തൻെ്് രണ്ട് പിഞ്ചുമക്കളെയും പത്തും, ആറും വയസ്സുള്ള തിമോത്തിയേയും, ഫിലിപ്പിനെയും 1999 ജനുവരി മാസം 23 തീയതി വാഹനത്തിലിട്ട് കത്തിച്ച് ചാമ്പലാക്കിയ ഇന്ത്യ ഇന്നും ലജ്ജിക്കേണ്ടിയിരിക്കുന്നു. ആ പിഞ്ചോമനകളുടെ നിലവിളി ഇന്നും ഇന്ത്യയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.. അങ്ങനെ ആരാലും അറിയപ്പെടാതെ, എത്രയെത്ര നിരപരാധികളും, നിർദോഷികളും ഇന്ത്യയുടെ മണ്ണിൽ കത്തി അമരുന്നു. കിരാതത്വവും, അക്രമവും, ഭാരതത്തിൻെ്് നിഷ്കളങ്കതയെ കളങ്കപ്പെടുത്തുകയാണ്. പശുവിനെയും, പട്ടിയെയും, പാമ്പിനെയും പൂജിക്കുകയും, പരിപാലിക്കുകയും, പവിത്രത്മാവുള്ള പച്ച മനുഷ്യനെ കത്തിച്ചു കളയുകയും ചെയ്യുന്ന ഇന്ത്യ എന്ന് ഈ മിഥ്യയിൽ നിന്ന് ഉണർന്ന് പുറത്തുവരും? ആർഷഭാരതത്തിൻെ്് സംസ്കാരവും, മഹാത്മാഗാന്ധിയുടെ അഹിംസയും ആണോ നാം പ്രതിഫലിപ്പിക്കുന്നത്? മതം ഏതായാലും, മനുഷ്യൻ നന്നായാൽ മതി എന്നുള്ള ശ്രീനാരായണ ഗുരുവിൻെ്് വാക്കുകൾക്ക് എന്ത് പ്രസക്തി? ഇതര സമൂഹത്തിലും, വിശ്വാസത്തിലും ഉള്ള മനുഷ്യരെ, മനുഷ്യരായി കാണുവാൻ കഴിയാതെ, അവരെ വേട്ടയാടുന്നവർ കിരാതന്മാരാണ്. ഇതിനെ അപലപിക്കാത്ത ഭരണകൂടവും, ജനപ്രതിനിധി നേതാക്കളും ദേശത്തിൻെ്് ഉദ്ധാരണത്തിന് ശാപമാണ്.
ഇന്ത്യ എന്ന മഹൽ രാജ്യം, മതേതരത്വവും, നാനാത്വവും കൂട്ടിമുട്ടുന്ന അഥവാ സമ്മേളിക്കുന്ന ഒരു ഊഷ്മള ഭൂമിയത്രേ. ഇന്ത്യയുടെ മണ്ണിൽ വർഗീയതയും, വിദ്വേഷവും, പകയും, കൊല്ലും, കൊലപാതകങ്ങളും നിർഭയം നടത്തുകയും, ആരാധനാലയങ്ങളിൽ ഇടിച്ചു കയറി സ്ത്രീകളും, കുഞ്ഞുങ്ങളും ഉൾപ്പെടുന്നവരെ തല്ലിച്ചതയ്ക്കുകയും, അപമാനിക്കുകയും, തീ വെക്കുകയും ചെയ്തുകൂട്ടുന്നത് കണ്ടിട്ട്, കണ്ണടയ്ക്കുന്ന ഇന്ത്യൻ ഭരണകൂടവും, നോക്കി നിൽക്കുന്ന നിയമപാലകരും അധർമ്മത്തിൻെ്് പര്യായ്യ്യായം അത്ര. ഇതിനൊരു അവസാനം വന്നേ മതിയാകത്തൊള്ളൂ.
ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണ്രമാണ്. അവിടെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻസ് ആഘോഷങ്ങൾ നൂറ്റാണ്ടുകളായി നടന്നു കൊണ്ടിരിക്കുന്നു. റംസാനും, വിഷുവും, ദീപാവലിയും, ഓണവും, ക്രിസ്തുമസും എല്ലാം ഇന്ത്യയുടെ മണ്ണിൽ ആഘോഷിക്കുന്ന ആഘോഷങ്ങൾ അത്രേ. ഈ ആഘോഷങ്ങൾക്കെതിരായി ഇന്ത്യയുടെ മണ്ണിൽ ഒരു ക്രൈസ്തവനും ശബ്ദമുയർത്താറില്ല. കാരണം ഇതെല്ലാം ഇന്ത്യയുടെ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ദീപാവലിയും, വിഷുവും രാജ്യത്താഘോഷിക്കുമ്പോൾ എത്രയെത്ര തീപിടുത്തങ്ങൾ നടക്കുന്നു. പുകയുടെ ശല്യം മൂലം, ശ്വാസംമുട്ടൽ ഡൽഹി പോലുള്ള പട്ടണത്തിൽ ജനങ്ങൾ എത്ര മാത്രം അനുഭവിക്കുന്നു. പടക്കം പൊട്ടിച്ചും, പടക്ക നിർമ്മാണശാലയിൽ തീപിടിച്ചും എത്രയെത്ര ദുരന്തങ്ങൾ രാജ്യത്ത് സംഭവിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും എവിടെയെങ്കിലും ക്രൈസ്തവർ പ്രതികരിക്കുന്നുവോ?
ക്രിസ്തുമതം വിദേശ മതമാണെന്നും, വേദപുസ്തകം ദേശീയമല്ലെന്നും, ഇന്ത്യയിൽ ആവശ്യമില്ലെന്നും പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന മന്ദബുദ്ധികളോട് പറയാനുള്ളത്, നിങ്ങൾ തലങ്ങും, വിലങ്ങും പറക്കുന്ന വിമാനം കണ്ടുപിടിച്ചത് ഇന്ത്യയിലല്ല വിദേശത്തത്രേ. കുത്തിയിരുന്ന് വിളിക്കുന്ന ഫോൺ കണ്ടുപിടിച്ചത് ഒരു വിദേശി. ഇലക്ട്രിസിറ്റിയും, ബൾബും കണ്ടുപിടിച്ചതും ഒരു വിദേശി, ടിവിയും, സിനിമയും ഇങ്ങനെ നീളുന്ന കണ്ടുപിടിത്തങ്ങളുടെ പരമ്പര സൃഷ്ടിച്ചത് വിദേശിയർ അത്രേ. ഇതൊന്നും നിങ്ങൾ ഇന്നു പറയുന്ന ഇന്ത്യയിൽ പിറന്നു വീണതല്ല. ഇതെല്ലാം വിദേശി, വിദേശി. നിങ്ങൾ ഇതെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറാണോ? ബഹുഭൂരിപക്ഷം ഇന്ന് ഇന്ത്യയിൽ സംസാരിക്കുന്ന ആംഗലേയ ഭാഷ ഇന്ത്യയുടേതല്ല. നിങ്ങൾക്ക് ഈ ഭാഷയെ എന്നെന്നേക്കുമായി ഇന്ത്യയുടെ മണ്ണിൽ നിന്ന് മായിക്കുവാൻ കഴിയുമോ?
ഇന്ത്യയുടെ സംസ്കാരവും, മൂല്യതയും, ജനങ്ങളുടെ ആദർശങ്ങളും ചാണക സംസ്കാരം ആക്കി മാറ്റുവാൻ ശ്രമിക്കുന്ന കുതന്ത്രികളും, ഇരട്ടത്താപ്പ് നയക്കാരും ലജ്ജിക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലും, നാഗാലാൻഡിലും നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ക്രൈസ്തവ ആലയങ്ങൾ ചുട്ടുകരിക്കപ്പെട്ടിട്ടും, ചെറുവിരല് പോലും അനക്കാത്തവർ, പ്രതികരിക്കാത്ത ഭരണകൂടം ലജ്ജിച്ച് തലകുനിക്കട്ടെ. നിങ്ങൾ കേവലം അധികാരം കയ്യടക്കി വയ്ക്കുവാൻ, വോട്ടിനു വേണ്ടി മധുരചിരി ചിരിക്കുന്ന വിഷക്കോമരങ്ങൾ അത്രേ. ഇത് അവസാനിച്ചേ മതിയാകൂ.
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നാളുകളായി പാവപ്പെട്ട ക്രിസ്ത്യാനികളെ മതതീവ്രവാദികൾ കശാപ്പ് ചെയ്തു. അവരുടെ കണ്ണുനീരും, നിലവിളിയും സ്വർഗ്ഗം കണ്ടൂ, കേട്ടു. അമേരിക്കയുടെ കപ്പിത്താൻ, ഈ മനുഷ്യ മൃഗങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തു, ക്രിസ്ത്യാനികളെ വേട്ടയാടരുത്. ഇത് അവഗണിച്ച വീരപ്പസംഘത്തെ കരുണ കൂടാതെ അമേരിക്കൻ മിലിട്ടറി കഴിഞ്ഞ ദിവസം ഉന്മൂലം ചെയ്തു. ഇത് ഭീകരവാദികൾക്കും, ക്രൈസ്തവരെ വേട്ടയാടുന്നവർക്കും ഒരു മുന്നറിയിപ്പായി തീരട്ടെ. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ന് ക്രൈസ്തവർക്കും, ഇസ്രയേലിനും തുണയായി ശബ്ദം ഉയർത്തുന്നില്ലെങ്കിൽ, ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം ക്രൈസ്തവ ആലയത്തിൽ ഇടിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച, പിശാചിൻെ്് ആൾരൂപം പോലുള്ളവർ കേരളം തുടങ്ങി, കാശ്മീര് വരെയും, ആഫ്രിക്ക തുടങ്ങി, അൻറാർട്ടിക്കവരെയും ക്രിസ്ത്യാനികളെ കൊന്നുമുടിക്കാൻ നികൃഷ്ട കരങ്ങൾ ചലിപ്പിക്കും. അമേരിക്കയുടെ ട്രംപ് ഭരണകൂടം ക്രൈസ്തവർക്ക് എന്നും ഒരു അത്താണിയാണ്.
മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും, ആലയങ്ങൾ പൊളിക്കുകയും, നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന തീവ്രവാദികൾ ഏത് വർഗ്ഗത്തിൽ പെട്ടവരാണ് എങ്കിലും അവരെ ഗവൺൻെ്്കൾ ശക്തമായി നേരിടുകയും, രാജ്യത്തുനിന്ന് പറിച്ചു കളയേണ്ടതും ആവശ്യമത്രേ. മതസ്വാതന്ത്ര്യം എന്ന മൗലിക അവകാശം രാജ്യത്തിൻെ്് പൗരന്മാർക്ക് ലഭിക്കുന്നു എന്ന് മോദി ഗവൺമെൻെ്് ഉറപ്പ് വരുത്തണം. ഇന്ത്യയിൽ ഒരു സാമൂഹിക കലാപം ഉണ്ടാകരുത്. നാനാ മതസ്ഥരും, ജാതിക്കാരും, തിങ്ങി വസിക്കുന്ന ഇന്ത്യ പോലുള്ള ദരിദ്ര രാജ്യത്ത് നേതാക്കന്മാർ ഗുണ്ടായിസത്തിനെതിരെയും, അക്രമത്തിനെതിരെയും ശബ്ദമുയർത്തട്ടെ. അനീതി ചെയ്യുന്നവനെ നിയമത്തിൻെ്് മുമ്പിൽ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യട്ടെ.
ഇന്ത്യയുടെ പുരോഗതിക്കും, ഉദ്ധാരണത്തിനും വേണ്ടി, ക്രിസ്തീയ സമൂഹത്തിൻെ്് നിസ്വാർത്വമായ സേവനങ്ങളും, സംഭാവനകളും, ഒരിക്കലും മറക്കുവാൻ കഴിയില്ല. എത്രയെത്ര ആതുരാലയങ്ങൾ, അക്ഷര ലോകത്തിൻെ്് വളർച്ചയ്ക്കായി സ്കൂളുകളും, കോളേജുകളും, ജീവൻ നില നിർത്തുവാൻ, ആശുപത്രികൾ ഇങ്ങനെ ഒരു നീണ്ട നിര അവർ പടുത്തുയർത്തി. ഇതു കണ്ടില്ല എന്ന് എങ്ങനെ നടിക്കുവാൻ കഴിയും. ഇന്നലെ കടന്നുവന്നവൻ ക്രൈസ്തവരെ പുറത്താക്കണമെന്ന് ആക്രോശിക്കുന്ന മൗഢ്യം രാജ്യത്തിൻെ്് ഭരണാധിപന്മാർ പുച്ഛിച്ചു പുറന്തള്ളണം. മദർ തെരേസ തുടങ്ങി മഹാത്മാഗാന്ധി വരെ വിയർപ്പും, രക്തവും ചൊരിഞ്ഞ ഇന്ത്യയെ ഉടയ്ക്കുവാൻ ശ്രമിക്കുന്ന കുതന്ത്ര ശക്തികളെ, ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ശക്തമായി നേരിടണം, അപലപിക്കണം.
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു. അന്ധതമസ്സുള്ള ദേശത്ത് പാർത്തവരുടെ മേമേൽ പ്രകാശം ശോഭിച്ചു (യെശയ്യാവ് 9.2) ഇന്ത്യയുടെ മണ്ണിൽ ക്രിസ്തുമസ് അലങ്കാര വെളിച്ചങ്ങൾ തല്ലിക്കെടുത്തിയവരുടെ കണ്ണുകൾ തുറക്കട്ടെ! സാക്ഷാൽ വെളിച്ചമായവനെ കാണട്ടേ!

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

