അമേരിക്കയിൽ ചില പ്രശസ്ത സിനിമകൾക്ക് ഇടദിവസങ്ങളിൽ പോയാൽ ആളുണ്ടാവില്ല. ഒറ്റ ആളുപോലും കയറിയില്ലെങ്കിലും സിനിമാ ഒരു ഷോപോലും മുടങ്ങാതെ ഓടിക്കൊണ്ടിരിക്കുമെന്നത്
ഇവിടുത്തെ ഒരു പ്രത്യേകതയായി തോന്നി. പക്ഷെ
നാട്ടിലെ അനുഭവങ്ങൾ അങ്ങനെയല്ലല്ലോ.
ഒരുദിവസം സാൻ ഫ്രാൻസിസ്‌കോയിലെ മൾട്ടിപ്ലെക്സ്
തിയേറ്ററിൽ നല്ലൊരു ഹോളിവുഡ് സിനിമ ആളില്ലാതെ ഓടുന്നതുകണ്ട്, അവരുടെ ഓഫീസിൽ കയറി ഓപ്പറേറ്ററോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അയാൾ പറഞ്ഞത് അതൊക്കെ ചാർട്ട് ചെയ്തതുപോലെ ഓടിക്കണം എന്നാണ്. സിനിമ മാത്രമല്ല തീയറ്ററുകാരുടെ വരുമാനമാർഗ്ഗം അതിൽ വരുന്ന പരസ്യങ്ങളുംകൂടിയാണ്. അത് ചാർട്ട് ചെയ്തതുപോലെ അതാതു സമയങ്ങളിൽ തന്നെ ഓടിച്ചില്ലെങ്കിൽ അവരുമായുള്ള കരാർ ലെഘനമാണ്. അതുകൊണ്ട് ഷോയൊന്നും ക്യാൻസൽ ചെയ്യുമോ എന്നുള്ള ഭീതി വേണ്ട. ഇടദിവസങ്ങളിൽ ഒറ്റക്കിരുന്നു കണ്ട എത്രയോ സിനിമകളുണ്ട്. വൻ ബഡ്‌ജറ്റ് ഇന്ത്യൻ സിനിമകൾക്കും അമേരിക്കൻ തീയറ്ററുകളിൽ റിലീസ് ചെയ്‌താൽ ഇതേ അനുഭവമാണ്. മിക്കവാറും വെള്ളി ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പത്താളു കയറുന്നത്. പക്ഷെ ഹോളിവുഡ് സിനിമകൾക്ക് ഷോകളുടെ എണ്ണവും ടിക്കറ്റ് ചാർജും വളരെ കൊടുതലായതുകൊണ്ട് ഒരു വീക്കൻഡിൽ കൂട്ടുന്ന വരുമാനം വളരെ കൂടുതലായിരിക്കും. മാത്രമല്ല റിലീസ് വേൾഡ് വൈഡ് ആയതുകൊണ്ട് തീയറ്ററുകളുടെ എണ്ണവും പത്തിരട്ടിയോളം വരും . അതുകൊണ്ടു ഒരു വീക്കന്റുകൊണ്ടുതന്നെ മുടക്കുമുതൽ തിരിച്ചുകിട്ടിയ വബൻ സിനിമകളുമുണ്ട്.
ഇന്ത്യൻ സിനിമാമാത്രം ഓടുന്ന ചില തീയറ്ററുകളിൽ ആളില്ലെങ്കിൽ ഷോ ക്യാൻസൽ ചെയ്യുന്ന പ്രവണത ഇവിടെയുമുണ്ട്.
എമ്പുരാനും ഏതെങ്കിലും ഒരിടദിവസം കാണുന്നുണ്ട്. എത്ര നല്ല സിനിമയാണെങ്കിലും രണ്ടര മണിക്കൂറിൽ കൂടുതൽ ഒരു തീയറ്ററിൽ ഇരിക്കാനുള്ള ഷമയില്ല. എമ്പുരാൻ മൂന്നു മണിക്കൂർ ആണന്നു കേട്ടു. അതുകൊണ്ട് പോകാതിരിക്കാനും സാധ്യതയുണ്ട്. ടിക്കറ്റ് ചാർജ് 20 ഡോളർ ആണ്. ഇന്ത്യൻ റുപ്പീസ് 1700 റോളം വരും. ഇവിടുത്തെ ചാർജ് അനുസരിച്ച് അതത്ര കൂടുതലൊന്നുമല്ല. മലയാളം വേർഷനു വീക്കൻഡിൽ കുറെ ആളൊക്കെ കയറുന്നുണ്ടെന്നു കേട്ടു. എന്നാലും ഒരാഴ്ചക്കപ്പുറം ഒരു മലയാള സിനിമയും ഓടാറില്ല. അതുകൊണ്ടു മിക്കവാറും ഓൺലൈനിൽ ആയിരിക്കും കാണുക. അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ ഓപ്പൺഹൈമർ എന്ന ഗംഭീര സിനിമയാണ്. മലയാളംസിനിമ ആർ ഡി എക്സ്. അതിനു മുൻപ് ജയ്ലർ, അതിഷ്ടപ്പെട്ടതുമില്ല. ഓൺലൈനിൽ ആകുബോൾ ബോറടിച്ചാൽ ഫാസ്റ്റ് ഫോർവേർഡ് എന്ന ഓപ്ഷൻ ഉണ്ടെല്ലോ. എന്നാലും എമ്പുരാൻ പോലുള്ള ഒരു വലിയ സിനിമ പതിനേഴു കട്ടുകൾക്കു മുൻപ് തീയറ്ററിൽതന്നെ കാണണമെന്നുണ്ട്, കണ്ടെങ്കിൽ തീർച്ചയായും അഭിപ്രായം എഴുതുന്നതായിരിക്കും. ഓൺലൈനിൽ കൊടുതലും നാഗറ്റിവ് അഭിപ്രായം ഉണ്ടെങ്കിലും മോഹൻലാൽ അറിഞ്ഞുകൊണ്ട് എന്തെങ്കിലും ചെയ്തുവെന്നു ഞാൻ വിശ്വസിക്കുന്നില്ല.
തമ്പി ആന്റണി