ചിക്കാഗോ: നോർത്ത്അമേരിക്കയിലെ പ്രവാസിമലയാളികൾ ഏറെ നിവസിക്കുന്ന ഷിക്കാഗോയിലെ ആദ്യകാല മലയാളിസംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പുതിയ പ്രവർത്തനവർഷ ഉദ്ഘാടനം മാർച്ച് 15 ശനിയാഴ്ച നടക്കും. ഡെസ് പ്ലെയ്ൻസിലുള്ള ക്നാനായ സെന്റെറിലാണ് ഉദ്ഘാടനം നടക്കുക. പ്രസിഡൻറ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ വച്ച് സെ. മേരീസ് ഇടവകവികാരി ഫാ. സിജുമുടക്കോടിൽ ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരനും യൂണിവേഴ്സിറ്റി ഓഫ്ഇല്ലിനോയി മുൻ അദ്ധ്യാപകനും ശാസ്ത്രഗവേഷകനും കേരളസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ എതിരൻ കതിരവൻ മുഖ്യപ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളായ ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, പ്രെജിൽ അലക്സാണ്ടർ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോസി കുരിശിങ്കൽ, ഷാനി എബ്രാഹം, ജോർജ്മാത്യു, ലിൻസ് താന്നിച്ചുവട്ടിൽ ആനീസ് സണ്ണി മേനാമറ്റം എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.
JOY INDIKUZHY-PRESIDENT
FR SIJU MUDAKODIL
ETHIRAN KATHIRAVAN