PRAVASI

ഇരട്ടത്താപ്പുകളുടെ വിഷ ലഹരി

Blog Image

കേരളത്തിൽ ഇപ്പോൾ 836 ബാറുകൾ ഉണ്ടെന്നാണ് കണക്ക്. ഇതു കൂടാതെ സർക്കാർ നേരിട്ട് മദ്യം വിൽക്കുന്ന 278 ഔട്ലെറ്റ് കൾ. 3500 കള്ളു ഷാപ്പുകൾ.ഇതു കൂടാതെ 200 ബിയർ/ വൈൻ പാർലറുകൾ കേരളത്തിൽ.ശരാശരി ആറു ലക്ഷം ലിറ്റർ മദ്യമാണ് കുടുക്കിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്ക്. നിൽപ്പൻ അടി ബാറിൽ കണക്ക് ഇല്ലാതെ കുടിക്കുന്നത് കൂടെ കൂട്ടിയാൽ അതിന്റ ഇരട്ടി യായിരിക്കും ആളുകൾ ദിവസേന കുടിക്കുന്ന ലഹരി വിഷം.
ഇതു കൂടാതെ ഇനിയും ടെക് നോ പാർക്കിലും മദ്യം സുലഭം. കേരളത്തിൽ ഇന്നു ഏറ്റവും സുലഭമായി കിട്ടുന്നത് മദ്യലഹരി യാണ്. എവിടെ യും എപ്പോഴും എന്നിട്ട് ലഹരി ക്ക് എതിരെ സർക്കാർ ഉൾപ്പെടെ നടത്തുന്നപൊറോട്ടു നാടകങ്ങൾ.
ഇതിൽ നിന്ന് എല്ലാം നികുതി കിട്ടിയിട്ട് ലഹരക്കെതിരെ ക്യാമ്പയിൻ എന്നത് വലിയ സോഷ്യൽ/ പൊളിറ്റിക്കൽ ഐറണി യാണ്.
2016 ലെ പിണറായി/ എൽ ഡി എഫ് മാനിഫെസ്റ്റോ വാഗ്ദാനം എന്തായിരുന്നു? മദ്യവർജനമാണ് നയം. മദ്യത്തിന്റ ഉപഭോഗം കുറച്ചു കുറച്ചു നിർമാർജനം ചെയ്യും.
23 വയസ്സിൽ താഴെഉള്ളവർക്ക് മദ്യം കൊടുക്കില്ല. അതു മാത്രം അല്ല ലഹരി ക്കെതിരെ സ്കൂൾ പാഠ പുസ്തകം കരിക്കുലത്തിൽ ചേർക്കും. ഇതിൽ എന്തെങ്കിലും നടന്നോ?
ഈ കള്ള വാഗ്ദാനങ്ങൾ നടത്തി അതിനു നേരെ വിപരീതം ചെയ്തു ഇരട്ട താപ്പ് പൊളിറ്റിക്കൽ ഹിപ്പോ ക്രസി കാണിച്ചാണ് ഇപ്പോൾ മദ്യ ലഹരിയെ കുറിച്ച് അനങ്ങാതെ മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചു എന്ന പട്ടി ഷോ കാണിക്കുന്നത്.
വസ്തുത എന്താണ്?
ഇന്ന് കേരളത്തിൽ അയ്യായിരത്തിൽ അധികം ലഹരി വിപണന സ്ഥാപനങ്ങൾ സർക്കാർ എല്ലായിടത്തും തുറന്നു കൊടുത്തു. എല്ലാം പഞ്ചായത്തിലും എല്ലാ മുനിസിപ്പാലിറ്റി യിലും അഞ്ചു കിലോ മീറ്ററിനുഉള്ളിൽ ഒരു ലഹരി വിപണ കേന്ദ്രം ഉണ്ട്. ഈ ലഹരി വിൽപ്പന യിൽ ലാഭം ഉണ്ടാക്കുന്നത് സർക്കാർ. ഇതു കൂടാതെ സർക്കാർ ഉദ്യോഗസ്ഥർ/ ഭരണപാർട്ടിക്കാർക്ക് മാസപ്പടി.
ഇതൊക്കെ കഴിഞ്ഞു ലഹരി വിരുദ്ധ കമ്പയിൻ നടത്തുന്നതിൽ പരം ഹിപ്പോ ക്രസി ഉണ്ടോ.? ശ്രീ പിണറായി വിജയൻ 2016 റിലീസ് ചെയ്തു മാനിഫെസ്റ്റോ പച്ച കള്ളം ആണെന്നതിന് ഇതിൽ ഏറെ എന്ത് തെളിവ് വേണം.
പണ്ട് യു ഡി എഫ് കാലത്ത് ബാറുകൾ ക്ക് എതിരെ സമരം ചെയ്ത അച്ചൻ മാരൊക്കെ എവിടെ പോയി? അതോ അവർ വർഗീയ വിഷം വിളമ്പുന്ന തിരക്കി ലോ? സമരം ചെയ്തു ബാർ അടപ്പിച്ചവർ നാട്ടിൽ അയ്യായിരം ബാർ ഉണ്ടായിട്ട് അനങ്ങിയോ?
 എന്തായാലും എന്റെ പഞ്ചായത്തിലും( കടമ്പനാട് ) ഇപ്പോൾ ' ബാർ ' ' ഹോട്ടൽ ' ഉണ്ട്. മിക്കവാറും ബാർ ഹോട്ടൽ എന്നു പറയുന്നതിന്റെ പിന്നാമ്പുറത്തു ' നിൽപ്പനടി ' ബാറുകളിലാണ് യഥാർത്ഥ ബിസിനസ്. മിക്കവാറും നിൽപ്പൻ ബാറുകളിൽ കൊടുക്കുന്ന ഇന്ടെസ്ട്രിയൽ സ്പിരിറ്റ്‌ നേർപ്പിച്ചു അതാതു എസൻസ് / കളർ ചേർത്ത് കൊടുക്കുന്ന സിന്തറ്റിക് വിഷമാണ്. ഏറ്റവും വലിയ ലാഭമുള്ള ബിസിനസ്. ഒരു കുപ്പി ക്ക് മുപ്പതു രൂപ മുതൽ മുടക്ക് എങ്കിൽ പെഗ് വീതം ഒഴിച്ച് കൊടുത്താൽ ലാഭം പത്തും ഇരുപതും ഇരട്ടി. ഇതിന് എല്ലാം ക്യാഷ് ഏർപ്പാട്. ജി എസ് ti പോലള്ള ഏർപ്പാട് ഇല്ല. പക്ഷെ മാസപ്പടി ചെല്ലേണ്ട വകുപ്പുകളിൽ ചെല്ലും രാഷ്ട്രീയ പാർട്ടി നേതാക്കൾ ക്ക് കൃത്യമായി സംഭാവന. ടാക്സ് ലാഭം.
ഇങ്ങനെ ഉള്ള ബാർ ഹോട്ടലിന്റ മുന്നിൽ കൂടെ വണ്ടി ഓടിക്കാൻ പേടി യാണ്. മദ്യമടിച്ചു ലക്ക് കെട്ട് വണ്ടി ഓടിക്കുന്നവർ. റോഡിൽ പാമ്പായി കിടക്കുന്നവർ.
 കഴിഞ്ഞ ആറു മാസങ്ങളിൽ മദ്യപാനമൂലമുണ്ടായ ആക്സിഡെന്റി ലും ലിവർ തട്ടി പോയും മറിച്ചത് കുറഞ്ഞത് ഏട്ടു പേർ. നിൽപ്പൻ ബാറിൽ അടിക്കുന്നവരിൽ ഭൂരിപക്ഷ വും ദിവസം ആയിരം രൂപയോ അതിൽ താഴെ യൊ വരുമാനമുള്ളവർ. അവർക്ക് കിട്ടുന്ന വരുമാന ത്തിന്റെ അമ്പത് ശതമാനമാണ് ബാറിൽ കളയുന്നത്. മദ്യപാനം മൂലം കടം കയറി മുടിയുന്വർ. മദ്യപാനം മൂലം ഗാർഹികപീഡനം. മദ്യപാനം കാരണമുള്ള ഡിവേഴ്സുകൾ. മദ്യപാനം കാരണം ഡിവേഴ്സ് ആയവർ. മദ്യപാനം കാരണം ലക്ഷകണക്കിന് രൂപ ആശുപത്രിയിൽ ചിലവാക്കുന്ന വർ. മദ്യപാനം കാരണം ജീവിതം നശിപ്പിച്ചവർ. ആത്മ ഹത്യ യും കൊലപാതകവും ബലാൽ സംഗം. റോഡ് ആക്സി ഡന്റ്. ഒരു ഐ എസ് കാരൻ ഉൾപ്പെടെ.
ഇതൊക്കെ ഞാൻ നേരിട്ട് ഈ നാട്ടിൽ കാണുന്നത്. മദ്യപാനമാണ് കേരളത്തിലെ ഏറ്റവും വലിയ ലഹരി വിപത്തു.
അതു മായി താരത മ്യപ്പെടുത്തുമ്പോൾ മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചത് ഏതോ മഹാ കാര്യം എന്ന രീതിയിൽ റിപ്പോര്ട്ട് ചെയ്യുന്നതിലെ ഐറ ണി ഓർക്കുക.
ഇന്ന് പല രാജ്യങ്ങളിലും കഞ്ചാവ് മദ്യം പോലെ ഔദ്യോഗികമായി വിളിക്കുന്നുണ്ട്. തായലാൻഡിൽ കഞ്ചാവ് വേട്ട നടത്തി കുഴഞ്ഞു ഇപ്പോൾ കഞ്ചാവ് ചോക്ലേറ്റ് മുതൽ കഞ്ചാവ് സിഗരറ്റ് വരെ.സർക്കാരിന് നികുതി. അതു മാത്രം അല്ല അവർ പറയുന്ന ത് നിക്കൊട്ടിൻ അതിലും കൊടും വിഷ മാണ് എന്നാണ്.
ഇതൊക്കെ കാണുമ്പോൾ
ഇരുപത് വയസ്സിൽ പാടി നടന്ന ഒരു പാട്ടാണ് ഓർമ വരുന്നത്.
മദ്യം വിഷമാണ്, കുടിച്ചോളിൻ കൂട്ടരേ
വിഷ ലഹരി നമ്മോട് തോറ്റിട്ടും നിശ്ചയം.
ഇന്ന് കേരളത്തിലും ഇന്ത്യയിലും മയക്കു മരുന്ന് മൊത്തമായി വിപണം ചെയ്തു കോടികൾ ഉണ്ടാക്കുന്ന വൻ തോക്കുകളും അവരുടെ രാഷ്ട്രീയ സ്പോൺസർ മാരും പിടിക്കപ്പെടില്ല. ഇതു നിർമിക്കുന്ന ഫാക്റ്റ റികൾ നിർബാ ധം മാസപ്പടികൾ കൊടുക്കടി ത്തു പ്രവർത്തിക്കുന്നു
മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചു വാർത്ത യാക്കിയിട്ട് പലരും പ്രെസ്സ് ക്ലബിലോ വേറെ എവിടെ യെങ്കിലും പോയി നാലു ലാർജ് അടിച്ചു സന്തോഷിക്കുന്നു.
വിഷ ലഹരി നമ്മോട് തോറ്റിടും നിശ്ചയം.
വർഗീയ വിഷ ലഹരി ഉൾപ്പെടെ കൂടുന്ന സമൂഹത്തിൽ നിന്ന് രക്ഷ പെടാനും കൂടെ യാണ് ചെറുപ്പക്കാർ നാട് വിട്ടു കൊണ്ടിരിക്കുന്നത്.


ജെ എസ് അടൂർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.