മാംസാഹാരം വിളമ്പുന്നതിന്റെ പേരില്‍ സംഘര്‍ഷം: ജെഎന്‍യുവില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 April 2022

മാംസാഹാരം വിളമ്പുന്നതിന്റെ പേരില്‍ സംഘര്‍ഷം: ജെഎന്‍യുവില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘര്‍ഷം. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നില്‍ എബിവിപി ആണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു.

രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.